web analytics

പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി; രണ്ടുപേർ പിടിയിൽ

കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ്‌ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

പ്രതികളിൽ ഒരാളായ ശ്രീജിത്ത് വിദ്യാര്‍ഥിനിയുമായി പരിചയം സ്ഥാപിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ ഭീഷണി ആരംഭിച്ചത്. മുൻപും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്‌ കുടുംബം നൽകിയ പരാതിയിൽ ശ്രീജിത്തിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.

എന്നാൽ കഴിഞ്ഞദിവസം മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിക്ക് നേരെ കുളത്തൂപ്പുഴ ടൗണില്‍ വച്ചാണ് വീണ്ടും അതിക്രമം നടന്നത്. ഓട്ടോ ഡ്രൈവറായ മഹേഷിനൊപ്പം സ്ഥലത്തെത്തിയ ശ്രീജിത്ത് പെൺകുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരം എഇയിച്ചത്.

ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പോക്സോ നിയമ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

രോഗികൾ ദുരിതത്തിലാകുമോ? മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളജ്...

ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

ചത്താ പച്ച" ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു;...

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img