web analytics

കെഎസ്ആർടിസി ബസിന് നേരെ ഹെൽമറ്റ് എറിഞ്ഞു

കെഎസ്ആർടിസി ബസിന് നേരെ ഹെൽമറ്റ് എറിഞ്ഞു

കായംകുളം: കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകളെ അറസ്റ്റ് ചെയ്തു.

ചേപ്പാട് കന്നിമേൽ ഷജീന മൻസിൽ ഷാജഹാൻ(39), മുതുകുളം ചിറ്റേഴത്ത് വീട്ടിൽ ആന ശരത് എന്ന് വിളിക്കുന്ന ശരത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓർഡിനറി ബസിന് നേരെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കായംകുളം കൊറ്റുകുളങ്ങര ഭാഗത്ത് വച്ചാണ് സംഭവം.

വഴി മാറി കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിൽ വന്ന പ്രതികൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഹം രക്ഷപ്പെട്ട പ്രതികളെ കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെ അതിസാഹസികമായാണ് പിടികൂടിയത്.

പിടിയിലായ ആന ശരത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്. ഷാജഹാൻ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്.

കായംകുളം സി ഐ അരുൺ ഷാ, എസ് ഐമാരായ രതീഷ് ബാബു, കൃഷ്ണലാൽ, വിനോദ്, നിയാസ്, എ എസ് ഐ ഹരി, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, മനു, പ്രശാന്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കോട്ടയത്തെ ഈ നഗരത്തിൽ 165 ഗുണ്ടകൾ, എട്ടു കൊടും കുറ്റവാളികൾ; നേരിടാനുള്ളത് 63 പോലീസുകാർ…!

അഞ്ചു മാസം മുൻപ് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ യുവാവിനെ പോലീസ് നേരിടുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

യുവാവിന്റെ ക്രിമിനൽ പശ്ചാത്തലവും പോലീസിന്റെ നടപടികളും ചർച്ചയാകുമ്പോൾ ഏറ്റുമാനൂരിലെ സാമൂഹികാവസ്ഥ കൂടി ചർച്ചയാകുന്നുണ്ട്.

ഒന്നേകാൽ ലക്ഷം ജനസംഖ്യയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ളത്. ഇവിടെ 165 ക്രിമിനലുകളാണുള്ളത്. ഇവരിൽ എട്ടു പേർ കൊടും കുറ്റവാളികളാണ്.

ജില്ലയിലെ 25 കൊടുംകുറ്റവാളികളിൽ എട്ടും ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കുറ്റവാളികളെ നേരിടാൻ വേണ്ടത്ര അംഗബലമില്ലാത്തത് പോലീസിന് പലപ്പോഴും തലവേദനയാകാറുണ്ട്.

പലപ്പോഴും ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്‌പ്പെടുത്തേണ്ടി വരാറുണ്ട്. ആറുമാസം മുൻപ് ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിന്റെ ആക്രമണത്തിൽ ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.

പോലീസ് നടപടികൾ സമൂഹ മാധ്യമങ്ങളിവൽ ചർച്ചയാകുമ്പോൾ ഏറ്റുമാനൂരിലെ ക്രമസമാധാന പ്രശ്‌നങ്ങൾ പോലീസ് ശക്തമായി നേരിടണമെന്നാണ് നഗരത്തിലെ വ്യാപാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം.

Summary: Two men have been arrested in Kayamkulam for vandalizing a KSRTC bus by throwing a helmet at it, which resulted in the windshield being shattered.

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ...

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

Related Articles

Popular Categories

spot_imgspot_img