തിമിംഗില ഛര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയില്‍

തിമിംഗില ഛര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: തിമിംഗില ഛര്‍ദ്ദിയുമായി (ആംബര്‍ഗ്രിസ്) രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍, ലക്ഷദ്വീപ് സ്വദേശി സുഹൈല്‍ കെ.സി. എന്നിവരെയാണ് പിടികൂടിയത്.

തോപ്പുംപടിയില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. 1.15 കി.ഗ്രാം തിമിംഗില ഛര്‍ദ്ദിയാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന വസ്തുവാണ് തിമിംഗില ഛര്‍ദ്ദി.

പോലീസ് പിടികൂടുന്നതിനിടയില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍ പോലീസിനെ ആക്രമിക്കുകയും ചെയ്തു.

കൈയിലുണ്ടായിരുന്ന 35 ഗ്രാം വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സുഹൈല്‍ ഷഹീര്‍.

ആക്രമണത്തെ തുടർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ലക്ഷദ്വീപ് സ്വദേശിയായ സുഹൈല്‍ കെ.സിയില്‍ നിന്ന് ഒരുകിലോഗ്രാം തിമിംഗില ഛര്‍ദ്ദിയാണ് പിടികൂടിയത്.

സ്‌പേം തിമിംഗിലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആംബർ​ഗ്രിസ് അഥവാ തിമിംഗില ഛര്‍ദ്ദി.

പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് തിമിംഗില ഛര്‍ദ്ദി ഉപയോഗിക്കുന്നത്.

തൃശൂരിൽ കടൽ വെള്ളത്തിന് ചുവപ്പു നിറം; കാരണമിതാണ്

കൊച്ചി: തൃശൂരിലും എറണാകുളത്തുമുള്ള കടലിൽ നിറത്തിൽ വലിയ വ്യത്യാസം കണ്ട സംഭവത്തിൽ വിശദീകരണവുമായി കുഫോസ്(കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല).

തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ചിൽ നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചുവരെയാണ് ചുവപ്പു നിറം ദൃശ്യമായത്.

സംഭവത്തെ തുടർന്ന് കുഫോസ് നടത്തിയ ജല സാമ്പിള്‍ പരിശോധനയിൽ നോക്റ്റിലൂക്ക എന്ന സൂക്ഷ്മ ജീവിയുടെ വളരെ കൂടുതലായ സാന്നിധ്യമാണ് കണ്ടെത്തിയത്.

ഇത് സാധാരണയായി “റെഡ് ടൈഡ്‌” എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണ് എന്നും കുഫോസ് വ്യക്തമാക്കി.

സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ് നോക്റ്റിലൂക്ക എന്ന് വിളിക്കുന്നത്. ചില സാഹചര്യങ്ങളിൽ അതിന്‍റെ എണ്ണം വർധിക്കുകയും ഇത് മൂലം കടൽചുവപ്പായി തോന്നാൻ കാരണമാവുകയും ചെയ്യാറുണ്ട്.

പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി നടത്തിയ അന്വേഷണങ്ങളിൽ, ഈ പ്ലവഗങ്ങൾ ഉള്ള പ്രദേശത്ത് മത്സ്യ ലഭ്യത കുറഞ്ഞിരുന്നതായി അവർ പറഞ്ഞു.

ഇവർ ഈ പ്ലവഗങ്ങളെ “പോള” എന്ന പേരിലാണ് സാധാരണയായി വിളിക്കുന്നത് എന്നും കുഫോസ് അറിയിച്ചു.

എന്നാൽ മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായില്ല.

അതിനിടെ, കുഫോസിന്‍റെ ഗവേഷകസംഘം സംഭവത്തിന് പിന്നിലുള്ള പരിസ്ഥിതി ഘടകങ്ങൾ വ്യക്തമാക്കുന്നതിനായി വിശദമായ പരിശോധനയും നടക്കുന്നുണ്ട്.

Summary: Two individuals were arrested in Kochi for possessing Ambergris (whale vomit), a rare and highly valuable substance. Suhail Shaheer from Fort Kochi and Suhail K.C. from Lakshadweep were apprehended from Thoppumpady.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ്...

Related Articles

Popular Categories

spot_imgspot_img