അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് Alappuzha Medical College Hospital ആശുപത്രിയിലെ പ്രധാനപ്പെട്ട രണ്ടു ലിഫ്റ്റുകൾ തകരാറിൽ.11, 12, 13, 14 വാർഡുകളിലേക്ക് രോഗികളെ എത്തിക്കുന്ന ജി 1 ലിഫ്റ്റും, ഡി 2 ലിഫ്റ്റുകളുമാണ് ഒരാഴ്ചയായി പ്രവർത്തന രഹിതമാണ്.
ഇതു മൂലം രോഗികളും, ജീവനക്കാരും ഏറെ ദുരിതത്തിലായിരിക്കുകയാണ്. രോഗികളെ വീൽചെയറിലും, ട്രോളിയിലും വാർഡുകളിലേക്ക് കൊണ്ടു പോകണമെങ്കിൽ അകലെയുള്ള ഡി 1 ലിഫ്ടാണ് ആശ്രയം.
സന്ദർശകരും, ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാരും ഇതുമൂലം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. എത്രയും പെട്ടെന്ന് ലിഫ്റ്റുകളുടെ തകരാർ പരിഹരിക്കണമെന്നാണ് ആവശ്യം