ടെൽ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബ് ആക്രമണം നടന്നതായി റിപ്പോർട്ട്. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് അക്രമണമുണ്ടായത്. രണ്ട് ഫ്ലാഷ് ബോംബുകള്‍ എറിഞ്ഞത്.(Two flash bombs fired into Netanyahu’s home)
സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. അക്രമണത്തെ തുടർന്ന് ജനറല്‍ സെക്യൂരിറ്റി സര്‍വീസും ഇസ്രായേല്‍ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു, ഇത് ഗുരുതരമായ ആക്രമമാണ്. ഗൗരവപൂര്‍ണമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ, ജുഡീഷ്യല്‍ ഏജന്‍സികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിയുടെ ശരീരത്തിലെ ടാറ്റൂ നിർണായകമായി; മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗം തന്നെ, സ്ഥിരീകരിച്ച് പോലീസ്