web analytics

കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരണത്തിനു കീഴടങ്ങി

കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ താര, മക്കളായ അനാമിക, ആത്മിക എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്.

മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെ അമ്മ താര മരിച്ചിരുന്നു.
കുഞ്ഞുങ്ങൾ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്… ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്... ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img