ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കുമളി: ഇടുക്കിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു കുട്ടികൾ മരിച്ചു. അണക്കരയിലാണ് അപകടം നടന്നത്. അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെ അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.

ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കമ്പംമെട്ട് ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന ജീപ്പാണ് കുട്ടികളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ കുട്ടികൾ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു.

ഉടൻ തന്നെ ഇരുവരെയും ആംബുലൻസിൽ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം ജീവൻ കവർന്നത്.

അടിമാലിയിൽ വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു മോഷ്ടാക്കൾ; പിഞ്ചുകുഞ്ഞിനെയും വെറുതെ വിട്ടില്ല…!

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തു.

അധികജലം; ഇടുക്കി ഡാം തുറക്കുന്നോ ?

ഇടുക്കി: വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷം ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി. ഇതോടെ വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിക്കാൻ വൈദ്യുതി ബോർഡ് ശ്രമം തുടങ്ങി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ 29.28 ദശലക്ഷം ഘനമീറ്റർ ജലമാണ് ദിവസം അണക്കെട്ടിൽ ഒഴുകിയെത്തുന്നത്.

ഇതോടെ അണക്കെട്ട് പെട്ടെന്ന് നിറയുന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിവിടു ന്ന സാഹചര്യം ഒഴിവാക്കാനാണ് നിലവിൽ വൈദ്യുതോത്പാദനം കുത്തനെ കൂട്ടുന്നത്.

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം

18.7 ദശലക്ഷം യൂണിറ്റാണ് ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം ഭൂഗർഭവൈദ്യുതനിലയത്തിൽ ഒരുദിവസം ഉത്പാദിപ്പിക്കാവുന്ന പരമാവധി വൈദ്യുതി.

നിലവിൽ 16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 2.7 ദശലക്ഷം യൂണിറ്റ് കൂടി ഉത്പാദിപ്പിച്ചാൽ പരമാവധിയിലെത്തും.

നിലവിൽ 2344.09 അടി വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കനുസരിച്ച് ഉയർന്ന ജലനിരപ്പാണിത്. കഴിഞ്ഞവർഷത്തേക്കാൾ 15.034 അടി വെള്ളം കൂടുതലുണ്ട്.Read more

മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് യുവതികളെ പൊലീസ് കാപ്പ ചുമത്തി.

തൃശൂരിൽ രണ്ട് യുവതികളെയും എറണാകുളത്ത് ഒരാളെയുമാണ് കാപ്പ ചുമത്തിയത്.

തൃപ്രയാർ കരയാമുട്ടം ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരെയാണ് തൃശൂരിൽ കാപ്പ ചുമത്തിയത്.

വലപ്പാട് പൊലീസ് ആണ് ഇരുവർക്കും കാപ്പ ചുമത്തിയിരിക്കുന്നത്. ഇവർ ആറ് മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പുവയ്ക്കണം.

കവർച്ചാക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളാണ് ഇവർ.Read more

Summary: Two teenage boys lost their lives in a tragic accident in Anakkara, Idukki, when a jeep collided with their bike. The victims, Alan K Shibu (17) and Shanett Shaiju (17), were residents of Anakkara.


spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

Related Articles

Popular Categories

spot_imgspot_img