web analytics

വീണ്ടും ചികിത്സാപിഴവ്! രണ്ടര വയസുകാരി മരിച്ചു

വീണ്ടും ചികിത്സാപിഴവ് ! രണ്ടര വയസുകാരി മരിച്ചു

തിരുവനന്തപുരം: ആര്യനാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞ് ചികിത്സാപിഴവ് മൂലമാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്ത്.

ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ ഫാസിലത്തിന്റെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ ഗുരുതര ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്നാണ് പരാതി.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കേസെടുത്തു.

ഈ മാസം 18-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിന് തളർച്ച, ശ്വാസതടസ്സം, കണ്ണ് കൺപോളയിൽ തടിപ്പ് എന്നിവ അനുഭവപ്പെട്ടത്.

തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് വീണ്ടും പനിയും തളർച്ചയും പ്രകടമായതോടെ കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ ചികിത്സ തേടി.

20-ന് കണ്ണ് കൺപോളയിലെ തടിപ്പിനെ തുടർന്ന് ശ്രീനേത്ര ആശുപത്രിയിലും ചികിത്സ നൽകി.

ഞായറാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞിന്റെ ആരോഗ്യനില വീണ്ടും മോശമായതോടെ മമൽ ആശുപത്രിയിൽ എത്തിച്ചു.

അവിടെ നടത്തിയ പരിശോധനയ്ക്ക് ശേഷം രക്തവും മൂത്രവും സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ആവിപിടിപ്പിക്കുകയും ഓക്സിജൻ നൽകുകയും ചെയ്തു.

തുടർന്ന് കയ്യിൽ രണ്ട് ഇൻജക്ഷനുകൾ നൽകിയതോടെ കുഞ്ഞിന്റെ നില കൂടുതൽ ഗുരുതരമായതായി ബന്ധുക്കൾ ആരോപിക്കുന്നു.

ഇതിനു പിന്നാലെ രണ്ട് ഡോക്ടർമാരും ഒരു നഴ്‌സും ബന്ധുക്കളോടൊപ്പം കുഞ്ഞിനെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു.

എന്നാൽ അവിടെ നടത്തിയ പരിശോധനയിൽ ഉച്ചയ്ക്ക് 12.55 ഓടെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

മൃതദേഹം നിലവിൽ നെയ്യാർ മെഡിസിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.

English Summary
A two-and-a-half-year-old girl from Aryanad, Thiruvananthapuram, died allegedly due to medical negligence. The family claims that incorrect treatment and injections given at a private hospital in Kattakada worsened the child’s condition. A case has been registered by Aryanad police, and the exact cause of death will be confirmed after the post-mortem.

two-and-half-year-old-girl-death-alleged-medical-negligence-aryanad

medical negligence, child death, Aryanad, Thiruvananthapuram, Kattakada hospital, private hospital, police case, postmortem, Kerala news

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത കോഴിക്കോട്:...

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

യുദ്ധകാഹളം മുഴങ്ങുന്നു! ഇറാനിലേക്ക് ചൈനീസ് മിസൈലുകൾ ഒഴുകുന്നു; ട്രംപിനെ വെല്ലുവിളിച്ച് പുതിയ നീക്കം?

വാഷിങ്ടൺ: ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിവരച്ചുകൊണ്ട് ഇറാനും ചൈനയും തമ്മിലുള്ള...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

‘അടിച്ച് പണിക്കുറ്റം തീർക്കും’; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി

'അടിച്ച് പണിക്കുറ്റം തീർക്കും'; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

Related Articles

Popular Categories

spot_imgspot_img