ഒറ്റയ്ക്ക് പൊരുതിയ ചെകവൻ താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?
കൊച്ചി ∙ കാലങ്ങളായി എറണാകുളത്തെ 14 പടനിലങ്ങളിൽ നേർക്കുനേർ പയറ്റിയത് രണ്ടുപേരാണ് — ഇടതും വലതും.
അവരുടെ നടുവിലേക്ക് നെഞ്ചും വിരച്ച് ഒറ്റയ്ക്കിറങ്ങിയ ചെകവനായിരുന്നു ട്വന്റി 20. 14 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ ഇടത്–വലത്–വെൽഫെയർ–എസ്ഡിപിഐ അടക്കം 25 പാർട്ടികൾ ചേർന്ന് വളഞ്ഞിട്ടും വീഴ്ത്താൻ സാധിക്കാത്ത ആ ചെകവൻ
ഇപ്പോൾ താമര പതാകയുള്ള കളരിയിലേക്കാണ് ചുവടുമാറ്റം. മത–സാമുദായിക വാളുകൾ മിനുക്കിയ ഇനി നിർണായക ശക്തിയാകും പുതിയ സഖ്യം.
ഇതുവരെ ഒറ്റയ്ക്ക് വീശിയ വാളിന് ഇനി സഖ്യത്തിന്റെ കവചവും കരുത്തും.
കുന്നത്തുനാട്: മൂർച്ച തെളിഞ്ഞ വാൾ
2021-ൽ കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20 ചെകവൻ വീശിയ വാൾ 27.56 ശതമാനം വോട്ടെന്ന കണക്കായി പടനിലത്തിൽൽ പതിഞ്ഞു.
വീഴ്ത്തിയില്ല —പക്ഷേ ഭയപ്പെടുത്തി.
ഇപ്പോൾ ആ വാളിനൊപ്പം എൻഡിഎയുടെ പരമ്പരാഗത ആയുധങ്ങളും ചേരുമ്പോൾ ഇടത്–വലത് കളരികൾക്ക് ഉറക്കം പോകുമെന്നത് ഉറപ്പ്.
2024-ൽ ചാലക്കുടിയിൽ കിട്ടിയ 11.11 ശതമാനം വോട്ട്“ചില്ലറക്കാരല്ല”എന്ന രാഷ്ട്രീയ മുന്നറിയിപ്പായിരുന്നു.
‘അരാഷ്ട്രീയം’ ഉപേക്ഷിച്ച് തുറന്ന പോരാട്ടം
‘അരാഷ്ട്രീയം’ എന്ന കവചം അഴിച്ചെറിഞ്ഞാണ് ട്വന്റി 20 ഇപ്പോൾ തുറന്ന യുദ്ധത്തിലേക്ക് ഇറങ്ങുന്നത്.
ഭക്ഷണം, റോഡ്, തൊഴിൽ, വ്യവസായം —ഇവയാണ് പുതിയ വാളിന്റെ മൂർച്ച. കിറ്റക്സ് പോലുള്ള വ്യവസായങ്ങൾ കേരളം വിട്ടുപോകുമെന്ന ഘട്ടത്തിൽ “തിരിച്ചു കൊണ്ടുവരും” എന്ന് പ്രഖ്യാപിക്കുന്ന ബിജെപി യുദ്ധമന്ത്രം ട്വന്റി 20 ചെകവന് പുതിയ രാഷ്ട്രീയ ദിശയായി.
രണ്ടു ചെകവന്മാരുടെ കളരിയിൽ മൂന്നാമൻ
ഇത്രയുംകാലം യുഡിഎഫും എൽഡിഎഫും പങ്കിട്ടിരുന്ന പടനിലത്തിൽ ഇനി ഉറച്ച ചുവടുകളുമായി മൂന്നാമൻ വരികയാണ്.
വോട്ടുകളുടെ കൈമാറ്റം ഫലപ്രദമായി നടന്നാൽ അടുത്ത നിയമസഭാ യുദ്ധം സൗഹൃദ മത്സരം അല്ല — രക്തം ചൂടുന്ന പോരാട്ടം ആകും.
25 പാർട്ടികളുടെ വളയം
ഒറ്റ സ്ഥാനാർഥി
വാൾ മങ്ങി —
ചെകവൻ വീണില്ല.
അവിടെയാണ് തീരുമാനം പിറന്നത്.
ഇനി ഒറ്റയാൾ പോരാട്ടമല്ല.
ഇനി സഖ്യത്തിന്റെ യുദ്ധം.
ഒറ്റ വാൾ അല്ല —
താമരക്കളരിയിലെ ആയുധപ്പുര മുഴുവൻ കൂടെയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫും എൽഡിഎഫും മാറിമാറി കൈവശംവച്ചിരുന്ന എറണാകുളം ജില്ലയിലെ രാഷ്ട്രീയ ചിത്രം ബിജെപി–ട്വന്റി 20 സഖ്യത്തോടെ പുതുക്കപ്പെടുകയാണ്.
മത–സാമുദായിക ഘടകങ്ങൾ നിർണായകമായ 14 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ മൂന്നാം മുന്നണിയായി എൻഡിഎ ശക്തമായ ഇടപെടൽ നടത്താനുള്ള സാധ്യതകളാണ് തുറന്നുവരുന്നത്.
ഇതുവരെ പരിമിത സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും എൻഡിഎ വോട്ടുകൾ മത്സരഫലത്തെ നിർണയിക്കുന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്.
വികസനം, വ്യവസായ സൗഹൃദ നയങ്ങൾ, തൊഴിൽ സൃഷ്ടി എന്നിവയെ മുൻനിർത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ സമീപനത്തിന് ട്വന്റി 20യുടെ പ്രാദേശിക അടിത്തറ പുതിയ ഊർജം നൽകുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.
English Summary
Twenty20, which once fought alone between the UDF and LDF in Ernakulam’s political battlefield, has now entered an alliance with the NDA. After surviving coordinated efforts by over 25 parties to contain it, Twenty20’s shift from an “apolitical” stance to a strategic partnership with the BJP adds a powerful third force to the district’s politics. With vote shares already strong enough to unsettle traditional fronts, the alliance could fundamentally alter the electoral arithmetic in upcoming assembly elections.
twenty20-nda-alliance-ernakulam-political-battle
Twenty20 Kerala, NDA alliance, Ernakulam politics, BJP Kerala, Kerala assembly election, political analysis, third front, Kerala news









