ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് പന്ത്രണ്ടു വയസ്സുകാരനാണ് ദാരുണാന്ത്യം
തുറവൂർ ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. ബൈക്കിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു മകൻ ബസിനടിയിൽപ്പെട്ടു ദാരുണ്യാന്ത്യം.
ദേശീയപാതയിൽ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ 8.30 ആയിരുന്നു സംഭവം. വയലാർ സ്വദേശി നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്.
നിഷാദും ശബരീശൻ അയ്യനം ശബരീശൻ്റെ സഹോദരനും ഒന്നിച്ച് വയലാറിൽ നിന്നു തുറവൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.
ബസ് ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരി അയ്യൻ പാതയിൽ തെറിച്ചു വിണ് സ്വകാര്യ ബസിനടിയിൽ പ്പെടുകയുമായിരുന്നു.
ബസിൻ്റെ പിൻചക്രം കയറിയിറങ്ങി ശബരിശൻ തൽക്ഷ ക്ഷണം മരിച്ചു. നിസ്സാര പരുക്കുകളോടെ നിഷാദും ശബരീശൻ്റെ സഹോദരനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.









