തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരിയെ ക്രൂരമായി മർദിച്ചെന്ന് പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം എന്നാണ് വിവരം. സംഭവത്തിൽ പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
അനില്‍ ഇടിവള ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്ത് ഇടിച്ചുവെന്നാണ് പരാതി . മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Read Also: അടിമാലിയിൽ ബുദ്ധിമാന്ദ്യമുള്ള 15 കാരിക്ക് പീഡനം ; പ്രതിക്ക് 106 വർഷം തടവും 2.60 ലക്ഷം പിഴയും