പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട
കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചു പേർ പിടിയിൽ. കാസർഗോഡ് കുമ്പള ആരിക്കാടി കോട്ടയിലാണ് സംഭവം. മൊഗ്രാൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് പിടിയിലായത്.(Trying to dig up treasure; Five people, including Panchayat president, were arrested)
പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. കോട്ടയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന കിണറിലാണ് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിച്ചത്. ശബ്ദം കേട്ടത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
മൊഗ്രാൽ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് ഇവരെത്തിയത്. മൂന്നുദിവസം മുൻപും ഇവർ കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നു എന്നാണ് സൂചന. കണ്ണൂർ ഭാഗത്തുള്ള കുടുബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചാണ് യുവാക്കളെ കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം.