വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉപരോധം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ ഇന്ന് തന്നെ ട്രംപ് ഒപ്പുവച്ചേക്കും. അമേരിക്കയെയും ഇസ്രയേൽ പോലുള്ള സഖ്യകക്ഷികളെയും ഐസിസി ലക്ഷ്യമിടുന്നെന്ന് ആരോപിച്ചാണ് ഇത്തരമൊരു നടപടി.
അമേരിക്കൻ പൗരന്മാർക്കോ അമേരിക്കൻ സഖ്യകക്ഷികൾക്കോ എതിരെയുള്ള ഐ സി സി അന്വേഷണത്തിൽ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക, വിസ ഉപരോധം ഏർപ്പെടുത്തുന്നതാണ് ഈ ഉത്തരവ്.