ഇന്ത്യയ്ക്ക് വീണ്ടും 25% തീരുവ ചുമത്തി ട്രംപ്
ന്യൂയോർക്ക്: ഇന്ത്യക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവയാണ് യുഎസ് ചുമത്തിയത്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണ് വീണ്ടും തീരുവ ചുമത്തിയത്. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി ഉയർന്നു.
നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നു സിഎൻബിസി ചാനലിലെ പരിപാടിയിൽ ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല.
അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണ് എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യ-യുക്രൈന്‍ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഞാന്‍ സന്തോഷവാനായിരിക്കില്ല എന്നും ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല എന്നും ട്രംപ് ആരോപിച്ചു.
അതുകൊണ്ട് ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
വീസയ്ക്ക് 15,000 ഡോളര്‍ ബോണ്ട് നിര്‍ബന്ധമാക്കുന്നു; അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി
അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കു പണിവരുന്നു. അമേരിക്ക വിസ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും എന്നാണ് റിപ്പോർട്ടുകൾ.
വീസയുടെ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യം വിടാതെ തങ്ങുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവരുന്നത്.
ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
15,000 ഡോളര്‍ വരെ ബോണ്ട് ആവശ്യപ്പെടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്കായി അപേക്ഷിക്കുന്ന ചിലർക്കാണ് ഈ നിർദേശം വന്നിട്ടുള്ളത്.
ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതിൻപ്രകാരം, 5,000 ഡോളറോ, 10,000 ഡോളറോ അല്ലെങ്കില്‍ 15,000 ഡോളറോ ബോണ്ടായി ആവശ്യപ്പെടാന്‍ കോണ്‍സുലര്‍ ഓഫിസര്‍മാര്‍ക്ക് അധികാരം നല്‍കും
അമേരിക്കയില്‍ വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം എന്നാണ് സൂചന.
ഈ നീക്കം പല വീസ അപേക്ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കാം. സാമ്പത്തിക നിലയില്‍ മികവുള്ളവര്‍ മാത്രം അമേരിക്കയില്‍ തങ്ങിയാല്‍ മതിയെന്നാണ് നിലപാട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരെ ലക്ഷ്യമിട്ടാണ് ഈ പുതിയ പൈലറ്റ് പ്രോഗ്രാം.
വീസയുടെ വ്യവസ്ഥകള്‍ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവര്‍ക്ക് ഈ ബോണ്ട് തുക തിരികെ ലഭിക്കും. എന്നാല്‍, വീസ വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ പണം കണ്ടുകെട്ടും.
Summary: U.S. President Donald Trump has taken stern action against India by imposing a 25% tariff on imported Indian products. The decision was signed through an executive order, potentially affecting India-U.S. trade relations.









