സി.എൻ.എൻ. സംഘടിപ്പിച്ച ട്രംപ് – ബൈഡൻ സംവാദം ടെലിവിഷനിൽ കണ്ടത് 5.30 കോടി പ്രേക്ഷകർ. മൂന്നു കോടി കാഴ്ച്ചക്കാർ ഓൺലൈനിലും സംവാദം കണ്ടു. (Trump-Biden debate excites television audience)
മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും മുൻ മസാച്യുസെറ്റ്‌സ് ഗവർണർ മിറ്റ് റോംനിയും തമ്മിലുള്ള 2012 ലെ ആദ്യത്തെ പ്രസിഡൻ്റ് ഡിബേറ്റിന് ശേഷം ആദ്യമായാണ് ടെലിവിഷൻ സംവാദം ഇത്രയും കാഴ്ച്ചക്കാർക്ക് വേദിയാകുന്നത്. അന്ന് 4.60 കോടിയാളുകളാണ് സംവാദം കണ്ടത്.
51.30 കോടി ടി .വി . പ്രേക്ഷകരിൽ 95 ലക്ഷം ആളുകൾ സി.എൻ.എൻ. ൻ്റെ പ്രധാന ചാനലിലാണ് സംവാദം കണ്ടത്.ഫോക്സ് ന്യൂസിൽ 93 ലക്ഷം; എ.ബി.സി. ന്യൂസിൽ 92 ലക്ഷം എന്നിങ്ങനെ പോകുന്നു കണക്കുകൾ.
