വെറ്റിലപ്പാറയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന ഉള്ളത്
തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. ആനയ്ക്ക് ചികിത്സ നല്‍കുന്നതിനായി ദൗത്യസംഘം നാല് റൗണ്ട് ആണ് വെടിവെച്ചത്. തുടർന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു.(Treatment started for wild elephant)
നിലവിൽ വെറ്റിലപ്പാറയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന ഉള്ളത്. മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിന് തൊട്ടുമുന്‍പ് ദൗത്യസംഘത്തിന് നേരെ കാട്ടാന ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. വെറ്റിലപ്പാറയിലാണ് ആനയെ കണ്ടെത്തിയത്.
ദൗത്യസംഘം ആനയ്ക്കായുള്ള തിരച്ചിൽ നടത്തുകയായിരുന്നു. ബുധനാഴ്ച മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ആന ഉൾക്കാട്ടിലേക്ക് വലിയുകയായിരുന്നു. ആനയുടെ മുറിവിൽ നിന്ന് പഴുപ്പ് ഒലിച്ചു ഇറങ്ങുന്ന നിലയിലാണ്.