ലണ്ടൻ: പഠനത്തിനും തൊഴിലിനുമായി യൂറോപ്പിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കേരളത്തിൽ കോവിഡിന് ശേഷം യൂറോപ്യന്‍ യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇനിമുതൽ യൂറോപ്യന്‍ യാത്രകള്‍ക്ക് ചിലവേറുമെന്നാണ് പുറത്തുവരുന്ന വിവരം. ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വർധിപ്പിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജൂണ്‍ 11 മുതൽ നിരക്ക് വർധന നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. 90 യൂറോ (8,141 രൂപ) ആണ് ഷെങ്കന്‍ വിസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു. യൂറോപ്യന്‍ കമ്മീഷനാണ് ഫീസ് വര്‍ധവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിരിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പ് ഫീസ് വര്‍ധിപ്പിച്ചത്. സാധാരണ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് യൂറോപ്യന്‍ കമ്മീഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധനവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ചിരുന്നു. അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ജീവിത ചിലവുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫീസില്‍ മാറ്റം വരുത്തുന്നത്.
അതിര്‍ത്തികളെന്ന കടമ്പകളില്ലാതെ പാസ്‌പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ വിസയുടെ പ്രത്യേകത. ഇന്ത്യയില്‍ നിന്ന് മാത്രം 9,66,687 പേരാണ് കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിച്ചത്.
Read Also: കർഷികർക്ക് തിരിച്ചടിയായി കൊക്കോ, കാപ്പി വിലകൾ കൂപ്പുകുത്തി; അവസാന പ്രതീക്ഷയും തകർന്ന് കർഷകർ