തൃശൂര്‍: അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിലൂടെയുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും ജില്ലാ കളക്ടര്‍ പുറത്തിറക്കി. കനത്ത മഴയെ തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. (Travel restrictions will continue on the Athirapilly-Malakappara route)
ജില്ലയില്‍ മഴ തുടരാനുള്ള സാധ്യതയും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് പല റോഡുകളിലും വെള്ളക്കെട്ടും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍, അതിരപ്പിള്ളി – മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും ആഗസ്റ്റ് 03, 04 തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്. ആവശ്യമായ നടപടികള്‍ ജില്ലാ പൊലീസ് മേധാവികള്‍, തൃശൂര്‍ / വാഴച്ചാല്‍ / ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അവശിഷ്ടങ്ങൾക്ക് ഇടയിൽ സിഗ്നൽ; ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പ് തേടി പരിശോധന