ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്‍കുമാർ. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്ന് കെബി ഗണേഷ് കുമാര്‍ ആരോപിച്ചു. മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നല്‍. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തുവെന്നും അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടിയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണം. ഡ്രൈവിങ് സ്കൂളുകളുടെ ഗ്രൗണ്ടിൽ ടെസ്റ്റ് വേണ്ട പകരം സർക്കാർ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തും. ഗുണ്ടായിസം സർക്കാരിനോട് നടക്കില്ലെന്ന് പറഞ്ഞ മന്ത്രി മലപ്പുറത്തെ വേല കയ്യിൽ വെച്ചാൽ മതിയെന്നും പറഞ്ഞു. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്നും മന്ത്രി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു.
Read More: വേനൽ ചൂട്, മഴ കുറവ്; റെക്കോർഡിലെത്തി പൈനാപ്പിൾ വില
Read More: ലോഡ് ഷെഡിങ്ങൂം പവർകട്ടുമില്ലാത്ത സംസ്ഥാനം; ആ ‘പെരുമ’ നഷ്ടപ്പെടുമോ? ഇന്നറിയാം…