പരിശീലകനില്ലാതെ വിമാനം പറത്തി ട്രെയിനി പൈലറ്റ്; എയർ ഇന്ത്യയ്ക്കും ഉദ്യോഗസ്ഥർക്കും 99 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിൽ എയ‍ർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്. പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതിൽ വരുത്തിയ പിഴവിനാണ് നടപടി. 99 ലക്ഷം രൂപയാണ് പിഴയിട്ടത്. (Trainee pilot flies airplane without instructor; Air India and officials fined Rs 99 lakh)

ഇക്കഴിഞ്ഞ ജൂലൈ ഒൻപതിന് ആണ് സംഭവം. മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് പറത്തിയത്. ട്രെയിനിങ് ക്യാപ്റ്റനൊപ്പമാണ് ഈ വിമാനം പൈലറ്റ് ട്രെയിനി പറത്തേണ്ടിയിരുന്നത്. റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകുകയും വേണമെന്നാണ് നിയമം.

എന്നാൽ യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്ന് പരിശീലകനല്ലാത്ത ഒരു ക്യാപ്റ്റനെയാണ് വിമാനം പറത്താൻ കമ്പനി നിയോഗിച്ചത്. യാത്രയ്ക്കിടെയാണ് പൈലറ്റും ട്രെയിനിയും ഇക്കാര്യം അറിഞ്ഞത്. പിന്നാലെ പിഴവ് വരുത്തിയതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ഡിജിസിഎ എയ‍ർ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് കമ്പനിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തിയത്.

തിരക്കുള്ള റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബറുടെ ‘ഷോ’; പെറുക്കിയെടുക്കുന്നതിനിടെ തമ്മിൽത്തല്ലി നാട്ടുകാർ, ഗതാഗതകുരുക്ക്

spot_imgspot_img
spot_imgspot_img

Latest news

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Other news

ദീർഘനാളായുള്ള ബുദ്ധിമുട്ടിന് വിട; യുവതിയുടെ നട്ടെല്ലിലെ വളവു നിവർത്തി കാരിത്താസ് ആശുപത്രി

കോട്ടയം: നട്ടെലിലെ വളവുമൂലം ദീർഘനാളായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയ്ക്ക് ആശ്വാസമായി കാരിത്താസ് ആശുപത്രിയിലെ...

ഭർത്താവില്ലാത്ത സമയത്തെല്ലാം അയാൾ വീട്ടിൽ വരാറുണ്ടായിരുന്നു…വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി

വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് പറഞ്ഞ് ബലാൽസംഗക്കേസ് നിഷ്കരുണം...

ആശ വർക്കർമാരുടെ സമര സമിതി നേതാവിനെതിരെ നിയമ നടപടിയുമായി ആരോഗ്യമന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമര സമിതി നേതാവായ എസ്‌ മിനിക്ക് വക്കീൽ...

പഞ്ചാബിൽ മന്ത്രി 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ് ! കടലാസ്സിൽ മാത്രമുള്ള വകുപ്പിന്റെ മന്ത്രിയായത് ഇങ്ങനെ:

20 മാസത്തോളമായി പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാള്‍ ഭരിച്ചുവന്നത് നിലവില്ലാത്ത...

ഡ്രാക്കുള സുധീർ പറഞ്ഞത് ശരിയോ, കാൻസറിന് കാരണം അൽഫാമോ; മറ്റൊരു അനുഭവം കൂടി ചർച്ചയാകുന്നു

അടുത്തിടെയായി അൽഫാമിനെ കുറിച്ചുള്ള നടൻ സുധീർ സുകുമാരന്റെ വിമർശനം വലിയ ചർച്ചകൾക്കാണ്...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

Related Articles

Popular Categories

spot_imgspot_img