പാലക്കാട്: ഓടുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്. ഒറ്റപ്പാലത്തു വെച്ചാണ് അപകടമുണ്ടായത്. വയനാട് സ്വദേശിയായ കാർത്തികയ്ക്കാണ് ( 29 ) പരിക്കേറ്റത്. ഇന്ന് രാവിലെ 10: 30 നാണ് സംഭവം.
ഒറ്റപ്പാലത്ത് കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. എന്നാൽ ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിയാതെ കാർത്തിക ഉറങ്ങിപോയിരുന്നു. എന്നാൽ പെട്ടെന്ന് സ്റ്റേഷൻ എത്തിയെന്ന് കണ്ട ഇവർ ഉടനെ ചാടി ഇറങ്ങി.
ഇറങ്ങുന്നതിനിടയിൽ യുവതി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീഴുകയായിരുന്നു. അപകടത്തിൽ യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ഗണഗീതം പാടിയെന്ന് പരാതി
കൊല്ലം: ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴയിലാണ് സംഭവം. മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിലാണ് സംഭവം. ഗണഗീതം പാടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ ആണ് പൊലീസിൽ പരാതി നൽകിയത്.