web analytics

ജർമനിയിൽ ട്രെയിൻ അപകടം; മൂന്നുപേർ മരിച്ചു

ജർമനിയിൽ ട്രെയിൻ അപകടം; മൂന്നുപേർ മരിച്ചു

ബാഡന്‍-വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ അപ്പര്‍ സ്വാബിയ മേഖലയിലെ റീഡ്ലിംഗനില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 50 ആയി, ഇവരില്‍ 25 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

മരണക്കണക്കില്‍ ഇതുവരെ വ്യക്തതയില്ലായിരുന്നുവെങ്കിലും, മരണസംഖ്യ കൂടുതല്‍ ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടം ഉണ്ടായ ട്രെയിനില്‍ ഏകദേശം 100 പേരുണ്ടായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

സിഗ്മറിംഗനില്‍ നിന്ന് ഉള്‍മി ഭാഗത്തേക്ക് പോവുകയായിരുന്ന റീജനല്‍ എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെത്തുടർന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചിലിനായി പൊലീസ് നായ്ക്കളെ ഉപയോഗിച്ചു. ട്രെയിന്‍ ഡ്രൈവറും ഒരു റെയിൽവേ ജീവനക്കാരനും മരിച്ചവരിൽ ഉള്‍പ്പെടുന്നുവെന്നാണ് സ്ഥിരീകരിച്ചത്.

അപകടത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതിനാൽ പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള ട്രാക്കുകൾക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിൽ ഈ ദുരന്തത്തിന് കാരണമാകാമെന്ന സംശയമാണ് ഉന്നയിച്ചിരിക്കുന്നത്.

കനത്ത മഴയ്ക്കുശേഷം ചരിവ് പ്രദേശത്ത് മണ്ണ് വഴുതിപ്പോയതാകാം അപകടത്തിന് പിന്നിലെ പ്രധാനകാരണം എന്നും കരുതുന്നു.

ബാഡന്‍-വുര്‍ട്ടംബര്‍ഗ് ആഭ്യന്തര മന്ത്രി തോമസ് സ്ട്രോബിള്‍ വ്യക്തമാക്കിയതുപോലെ, കനത്ത മഴയും അനുബന്ധമായി ഉണ്ടായ മണ്ണിടിച്ചിലുമാണ് പ്രധാന കാരണം എന്ന നിഗമനം തള്ളിക്കളയാനാകില്ല.

സംഭവത്തെ തുടര്‍ന്ന് പൊലീസും, അഗ്നിശമന സേനയും, രക്ഷാ പ്രവർത്തകരും, ഫെഡറല്‍ ടെക്നിക്കല്‍ റിലീഫ് ഏജന്‍സിയും അടക്കം നിരവധി ഏജൻസികൾ ഇടപെട്ടിട്ടുണ്ട്. കൂടാതെ ജർമൻ സായുധസേനയുടെ സഹായവും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചുവെന്നാണ് ഫെഡറല്‍ പൊലീസ് വക്താവ് അറിയിച്ചത്.

Summary:
A tragic train accident in Riedlingen, located in the Upper Swabia region of Baden-Württemberg, Germany, has resulted in the deaths of three people. According to officials, 50 others were injured, with 25 reported to be in critical condition.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും, മടങ്ങിയാൽ നടപടി

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും ന്യൂഡൽഹി: പാകിസ്താനെതിരായ...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ...

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം,റോഡിലൂടെ ഒഴുകി വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം അരീക്കോട്...

Related Articles

Popular Categories

spot_imgspot_img