ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. തിരുവള്ളൂരിന് സമീപം കാവേരിപെട്ടയിലാണ് അപകടം ഉണ്ടായത്. ഗുഡ്സ് ട്രെയിനും മൈസൂരു – ദർഭംഗ എക്സ്പ്രസും(12578) കൂട്ടിയിടിക്കുകയായിരുന്നു. ( train accident in chennai goods train and mysore darbhanga express)
രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 4 എസി കോച്ചുകൾ പാളം തെറ്റി. ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകട സ്ഥലത്തേക്ക് കൂടൂതൽ ആംബുലൻസുകൾ എത്തിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.