web analytics

തലസ്ഥാനത്ത് രണ്ടു ദിവസം ഗതാഗത നിയന്ത്രണം; അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ ആണ് നിയന്ത്രണം.

വ്യാഴാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് വരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക്‌ രണ്ട് മണി വരെയുമാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുള്ളത്.

വ്യാഴാഴ്ച ഉച്ചയ്ക്ക്‌ രണ്ട് മണി മുതൽ രാത്രി പത്ത് വരെ ശംഖുംമുഖം – ചാക്ക – പേട്ട – പള്ളിമുക്ക്‌ – പാറ്റൂർ – ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ – മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കില്ല എന്നും പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക്‌ രണ്ട് വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ്‌ – ഇടപ്പഴഞ്ഞി – പാങ്ങോട്‌ മിലിറ്ററി ക്യാമ്പ്‌ – പള്ളിമുക്ക്‌ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട്‌ – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി – മിത്രാനന്ദപുരം – എസ്‌.പി ഫോർട്ട്‌ – ശ്രീകണ്ഠേശ്വരം പാർക്ക്‌ – തകരപ്പറമ്പ്‌ മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട്‌ – വഴുതയ്ക്കാട്‌ – വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട്‌ – മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ – തമ്പാനൂർ – ഓവർ ബ്രിഡ്ജ്‌ – കിഴക്കേകോട്ട – മണക്കാട്‌ – കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – വാഴമുട്ടം – വെള്ളാർ – കോവളം – പയറുംമൂട്‌ – പുളിങ്കുടി. മുല്ലൂർ മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം – കുമരിച്ചന്ത – കല്ലുമൂട്‌ – ചാക്ക – ഓൾസെയിന്റ്സ് കോളേജ് – ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കില്ല. പാർക്ക്‌ ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് തൊട്ടുമുമ്പ് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും. വിമാനത്താവളത്തിലേക്ക്‌ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഡൊമസ്റ്റിക്‌ ഏയർപോർട്ടിലേക്ക്‌ പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്‌, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക്‌ പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ ,കല്ലുംമ്മൂട്‌ അനന്തപുരി ആശുപത്രി സർവീസ്‌ റോഡ്‌ വഴിയും പോകണം. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക്‌ 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടുക.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Related Articles

Popular Categories

spot_imgspot_img