web analytics

പെരുമ്പാവൂരിൽ നാളെ വ്യാപാരികളുടെ ഹർത്താൽ

കൊച്ചി: പെരുമ്പാവൂരിൽ തിങ്കളാഴ്ച വ്യാപാരികളുടെ ഹർത്താൽ. എഎം റോഡിലെ പെറ്റൽസ് കളക്ഷൻസിലെ മാനേജർ സജിത് കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം അനാവശ്യവും അശാസ്ത്രീയവുമായ രീതിയിൽ ജിഎസ്ടി ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയും മാനസിക പീഡനവും ആണെന്ന് ആരോപിച്ചാണ് വ്യാപാരി വ്യവസായി ഐക്യവേദി നാളെ കടകൾ അടച്ച് ഹർത്താൽ നടത്താൻ ആഹ്വാനം ചെയ്തത്.Traders’ hartal tomorrow in Perumbavoor

നാളെ രാവിലെ 10 ന് ജിഎസ്‍ടി ഓഫിസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അറിയിച്ചു. 

ഈ മാസം 14 നാണ് സജിത്തിന്റെ സ്ഥാപനത്തിൽ പരിശോധന നടന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും പിന്നീട് ആലുവ പാലസിൽ രാത്രി 12 വരെയും ഇയാളെ ചോദ്യം ചെയ്തു. ഏഴ് ഉദ്യോ​ഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.

ഇതിൽ രണ്ട് ഉദ്യോ​ഗസ്ഥർ സിസിടിവി ഓഫാക്കാൻ പറഞ്ഞ ശേഷം സജിത്തിനോട് മോശമായി പെരുമാറുകയും ചെയ്തെന്ന് ഭാരവാഹികൾ പറഞ്ഞു. 

പിറ്റേന്നാണ് സ്ഥാപനത്തിന്റെ മൂന്നാം നിലയിൽ സജിത് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

വ്യാപാരികൾ‌ക്കെതിരായ ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി പത്തനംതിട്ട: തെറ്റായ...

നിയമം ലംഘിച്ചാൽ പിടിവീഴും: ഓലയ്ക്കും ഊബറിനും എതിരെ കടുത്ത നടപടിയുമായി സർക്കാർ; അനുമതി റദ്ദാക്കി

ഓലയ്ക്കും ഊബറിനും എതിരെ കടുത്ത നടപടിയുമായി സർക്കാർ മഹാരാഷ്ട്രയിലെ യാത്രാമേഖലയിൽ വലിയൊരു വഴിത്തിരിവായി...

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ ആലപ്പുഴ: ഇതര...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

Related Articles

Popular Categories

spot_imgspot_img