കൊച്ചി: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറിൽ താമസിക്കുന്ന പി ഉണ്ണി(54)യാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് ഉണ്ണിയെ കണ്ടെത്തിയത്. (Traco Cable Company employee committed suicide)
ഉണ്ണിക്ക് ശമ്പളം ലഭിച്ചിട്ട് 11 മാസമായെന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന്റെ പിന്നാലെ ട്രാക്കോ കേബിൾസിലെ പ്രതിഷേധവുമായി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ശമ്പളം ലഭിച്ചില്ലെങ്കിലും സഹപ്രവർത്തകർ ഇനിയും ഒരുപാട് ജീവനക്കാർ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.