പ്രതീക്ഷിക്കാതെ മലവെള്ളം കുതിച്ചെത്തി; ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലെ തുരുത്തിൽ കുടുങ്ങിയ സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കനത്ത മഴയിൽ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം ഞായറാഴ്ച കുടുങ്ങിയത് നൂറുകണക്കിന് സഞ്ചാരികൾ. തുടർന്ന് വനം വകുപ്പും, ടൂറിസ്റ്റ് ഗൈഡുകളും, നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. tourists trapped in island in thommankuth waterfall

ഞായറാഴ്ച വൈകീട്ട് തൊമ്മൻകുത്തിലെ ഏഴുനിലകുത്തിനടുത്താണ് സംഭവം. അവധി ദിമമായതിനാൽ ഏറെ സഞ്ചാരികൾ എത്തിയിരുന്നു. ഇവിടെ മഴയില്ലായിരുന്നെങ്കിൽ വൃഷ്ടി പ്രദേശങ്ങളായ വെൺമണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴപെയ്തതാണ് മലവെള്ളം കുതിച്ചെത്താൻ കാരണം.

ഈ സമയത്ത് വെള്ളച്ചാട്ടത്തിലെ തുരുത്തിൽ നിന്നവരാണ് പുറത്തെത്താൻ കഴിയാതെ കുടുങ്ങിയത്. തുരുത്തിന് ചുറ്റും വെള്ളം നിറഞ്ഞതോടെ വനം വകുപ്പും ഉദ്യോഗസ്ഥരും ചേർന്ന് സമീപത്തെ മരത്തിലൂടെ കയറി ഇവർക്ക് അരികിലെത്തി.

തുടർന്ന് കുടുങ്ങിയവരെ ഗോവണി വെച്ച് മരത്തിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിച്ചപ്പോൾ തന്നെ പലരും തുരുത്തിൽ നിന്നും പുറത്തെത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

Related Articles

Popular Categories

spot_imgspot_img