വാഗമണ്ണിൽ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു
വാഗമൺ കണ്ടുമടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം ചാത്തൻപാറ വ്യൂപോയിൻ്റ് ഭാഗ ത്ത് കൊക്കയിൽ വീണു മരിച്ചു.
എറണാകുളം തോപ്പും പടി സ്വദേശി തോബിയാസ് (58) ആണ് കാൽവഴുതി കൊക്കയിൽ വീണത്. കെഎസ്ഇബി മുൻ ജീവനക്കാരനാണ് തോബിയാസ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
മറ്റ് മൂന്നുപേർക്കൊപ്പം കാറിൽ വാഗ മൺ സന്ദർശിച്ച് തിരികെ വരുകയായിരുന്നു. ഉടൻ മൂലമറ്റത്തുനിന്ന് അഗ്‌നിരക്ഷാ സേനയും കാഞ്ഞാർ പോലീസും രാത്രി തിരച്ചിൽ നടത്തി.
രാത്രിസമയവും ശക്തമായ മഴയും മഞ്ഞുമുള്ള കാലാവ സ്ഥയുമുള്ളതിനാൽ തിരച്ചിൽ ദുഷ്‌കര മായിരുന്നു. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
തൊടുപുഴയിൽനിന്നുള്ള അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്തെത്തിയിരുന്നു. ഡിസംബർ 31-ന് അർധരാത്രി യിൽ പുതുവൽസരം ആഘോഷിക്കാ നെത്തിയ കരിങ്കുന്നം സ്വദേശിയായ യുവാവും ഇവിടെ അപകടത്തിൽപ്പെ ട്ട് മരിച്ചിരുന്നു.
വാഗമൺ സഞ്ചാരികളു ടെ പ്രധാന വിശ്രമ-വിനോദ ഇടമാണ് ചാത്തൻപാറയും വ്യൂപോയിൻ്റുകളും. അതിനിടെ, മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനം അപകടസ്ഥലത്തിന് സമീപം തകരാറിലായി. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ജീപ്പിലാണ് സേനാംഗങ്ങൾ അപകടസ്ഥലത്തെത്തിയത്.