web analytics

മാ​വോ​വാ​ദി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​; സി.​പി.​ഐ മാ​വോ​യി​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കേ​ശ​വ​റാ​വു​വി​നെ കൊലപ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: സി.​പി.​ഐ മാ​വോ​യി​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കേ​ശ​വ​റാ​വു​വി​നെ കൊലപ്പെടുത്തി. നിരവധി ക്രൂരമായ മാവോവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മാ​വോ​വാ​ദി ക​മാ​ൻ​ഡ​റെ കൊലപ്പെടുത്തിയതിന് ‘ച​രി​ത്ര​വി​ജ​യം’ എ​ന്നാ​ണ് ഛത്തി​സ്ഗ​ഢ് പൊ​ലീ​സ് വി​ശേ​ഷി​പ്പി​ച്ച​ത്.

ഏറെവർഷങ്ങളായി ബ​സ​വ​രാ​ജ് എ​ന്ന കേ​ശ​വ​റാ​വു​വി​നെ പിടികൂടാൻ സു​ര​ക്ഷ​സേ​ന വ​ല​വി​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ശ​വ​റാ​വു​വി​​ന്റെ മ​ര​ണം മാ​വോ​വാ​ദി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ്.

അടുത്ത മാ​ർ​ച്ചി​ന​കം മാ​വോ​വാ​ദി​ക​ളെ മു​ഴു​വ​ൻ ഇ​ല്ലാ​താ​ക്കു​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​ഖ്യാ​പ​നം നേ​ര​ത്തേ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന പ​റ​യു​ന്ന​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ളം ജി​യാ​ന​പേ​ട്ട​യി​ൽ 1955ലാ​ണ് കേ​ശ​വ​റാ​വുവിൻ്റെ ജ​നനം. വാ​റം​ഗ​ൽ ആ​ർ.​ഇ.​സി​യി​ൽ​നി​ന്ന് ബി​രു​ദം നേടി. ദേ​ശീ​യ​ത​ല​ത്തി​ൽ ആ​ന്ധ്ര​​പ്ര​ദേ​ശി​നെ പ്ര​തി​നി​ധീ​ക​രി​ച്ച വോ​ളി​ബാ​ൾ താ​ര​മാ​യി​രു​ന്നു.

ക​ബ​ഡി​യി​ലും തി​ള​ങ്ങി. റാ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്റ്സ് യൂ​ണി​യ​നി​ൽ സ​ജീ​വ​മാ​യി​രു​ന്ന കേ​ശ​വ​റാ​വു 1980ൽ ​എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി​രുന്നു. ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം കേ​ശ​വ​റാ​വു​വി​ന്റെ ജീ​വി​ത​ത്തി​ൽ പിന്നീട് അ​റ​സ്റ്റു​ണ്ടാ​യി​ട്ടി​ല്ല.

പീ​പി​ൾ​സ് വാ​ർ ഗ്രൂ​പ്പി​ൽ ചേ​ർ​ന്ന് ന​ക്സ​ലി​സം പ്ര​ച​രി​പ്പി​ച്ചു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ണ​പ​തി​യാ​ണ് ഇയാളെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്.

പീ​പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി ക​മാ​ൻ​ഡ​റാ​യി​രു​ന്ന കേ​ശ​വ​റാ​വു നി​ര​വ​ധി ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ബ​സ്ത​ർ മേ​ഖ​ല​യി​ൽ നേ​തൃ​ത്വം ന​ൽ​കി​.

അ​ത്യാ​ധു​നി​ക സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സാ​യു​ധ ഇ​ന്റ​ലി​ജ​ൻ​സി​ലും അതി വി​ദ​ഗ്ധ​നാ​യി​രു​ന്നു. 2013ൽ ​ഝാ​ർ​ഖ​ണ്ഡി​ലെ ല​തേ​ഹ​റി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്റെ ഫോ​ട്ടോ സെ​ൻ​സി​റ്റീ​വ് സ്ഫോ​ട​ക​വ​സ്തു ഘ​ടി​പ്പി​ച്ച​ത് ഇ​യാ​ളാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും​വ​രെ പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു ഇയാളുടെ ല​ക്ഷ്യം.

ഗ​ണ​പ​തി​യു​ടെ രാ​ജി​ക്ക് പി​ന്നാ​ലെ 2018ൽ ​കേ​ശ​വ​റാ​വു സി.​പി.​ഐ മാ​വോ​യി​സ്റ്റി​ന്റെ ത​ല​പ്പ​ത്ത് എ​ത്തി. കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ളാ​യി​രു​ന്നു സം​ഘ​ട​ന ല​ക്ഷ്യ​മി​ട്ട​ത്.

എ​ന്നാ​ൽ, സു​ര​ക്ഷാ​സേ​ന ശ​ക്ത​മാ​യി എ​തി​രി​ട്ട​തോ​ടെ പ്ര​മു​ഖ കേ​ഡ​റു​ക​ളെ​ല്ലാം കൊ​ല്ല​പ്പെ​ടു​ക​യോ കീ​ഴ​ട​ങ്ങു​ക​യോ ചെ​യ്തിട്ടുണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഒ​ഡി​ഷ- ഛത്തി​സ്ഗ​ഢ് അ​തി​ർ​ത്തി​യി​ൽ​വെ​ച്ച് മു​തി​ർ​ന്ന നേ​താ​വ് ച​ല​പ​തി എ​ന്ന ജ​യ​റാം റെ​ഡ്ഡി കൊ​ല്ല​പ്പെ​ട്ട​ത്.

spot_imgspot_img
spot_imgspot_img

Latest news

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

Other news

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിൽ!

കരുതിയിരിക്കുക! ആകർഷകമായ ജോലി വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ..സഹോദരിമാർ ഉൾപ്പെട്ട സെക്‌സ് റാക്കറ്റ്...

Related Articles

Popular Categories

spot_imgspot_img