മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾനിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ശനിയാഴ്ച രാത്രി 12 മുതൽ പിരിച്ചുതുടങ്ങി.Toll rate hiked at Paliyekara toll plaza
രാജ്യത്തെ ജീവിതനിലവാരസൂചിക അനുസരിച്ചാണ് ടോള്‍ നിരക്ക് വർധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി.
ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതൽ യാത്രക്കുള്ള നിരക്കിൽ അഞ്ചുരൂപ വർധനയുണ്ട്. ബസിനും ലോറിക്കും ഒന്നില്‍ കൂടുതലുള്ള യാത്രക്ക് 485 രൂപയാണ് പുതുക്കിയ നിരക്ക്.
ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹനയാത്രക്കും നിലവിലെ നിരക്ക് തുടരും. അതേസമയം, മാസനിരക്കുകള്ക്ക് എല്ലാ ഇനം വാഹനങ്ങള്‍ക്കും 10 മുതല്‍ 40 രൂപ വരെ വര്‍ധനയുണ്ട്.
പുതുക്കിയ നിരക്ക്: കാര്‍, ജീപ്പ് ഒരു ഭാഗത്തേക്ക് 90 രൂപ, 24 മണിക്കൂറിനുള്ളിലെ ഒന്നില്‍ കൂടുതല്‍ ട്രിപ്പുകള്‍ക്ക് 140 രൂപ, ഒരു മാസത്തേക്ക് 2760 രൂപ.
ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160, ഒന്നില്‍ കൂടുതല്‍ യാത്രക്ക് 240, ഒരു മാസത്തേക്ക് 4830. ബസ്, ട്രക്ക് ഒരു ഭാഗത്തേക്ക് 320, ഒന്നില്‍ കൂടുതൽ യാത്രക്ക് 485, ഒരു മാസത്തേക്ക് 9660.
ബഹുചക്ര ഭാരവാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രക്ക് 775, ഒരു മാസത്തേക്ക് 15,525.
2006, 2011 വർഷങ്ങളിലെ കരാറുകൾപ്രകാരമുള്ള ടോൾ നിരക്ക് ഇളവുകൾ പഴയപടി തുടരുമെന്ന് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.