ഇടുക്കി ജില്ലയിലും ടോൾ പ്ലാസ വരുന്നു. ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസയായി ദേവികുളം ടോൾ പ്ലാസ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ലാക്കാട് കുരിശടിക്കു സമീപമാണു ദേവികുളം ടോൾ പ്ലാസ. ദേശീയപാതയിൽപെട്ട മൂന്നാർ- ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണു 371.83 കോടി രൂപ ചെലവിട്ട് 6 മാസം മുൻപു പുതുക്കിപ്പണിതത്. Toll Plaza in Idukki; First toll plaza at Devikulam
വാഹനങ്ങളിൽ നിന്നു 3 ദിവസത്തിനുളളിൽ പണം ഈടാക്കിത്തുടങ്ങും. ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണു ടോൾ പിരിവ് ലേലത്തിനെടുത്തിരിക്കുന്നത്. ടോൾ പ്ലാസയുടെനിർമാണം അന്നു തന്നെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളും പ്രദേശവാസികളുടെ എതിർപ്പും കാരണം പ്രവർത്തനം ആരംഭിച്ചിരുന്നില്ല.
ദേവികുളം ടോൾ പ്ലാസയിലെ ടോൾ നിരക്ക് ഇങ്ങനെ:
ഭാരവാഹനങ്ങൾ: ഒരു വശം – 195, ഇരുവശങ്ങളിലേക്കും – 295, പ്രതിമാസം – 6505
ഏഴിൽ കൂടുതൽ ആക്സിലുള്ള വലിയ വാഹനങ്ങൾ: ഒരു വശം – 240, ഇരുവശങ്ങളിലേക്കും – 355, പ്രതിമാസം– 7920 രൂപ.
കാർ, ജീപ്പ്, മറ്റു ചെറുവാഹനങ്ങൾ: ഒരു വശത്തേക്ക് – 35 രൂപ, ഇരുവശങ്ങളിലേക്കും – 55, പ്രതിമാസം ഇരുവശങ്ങളിലേക്കും- 1225 (50 യാത്രകൾ മാത്രം).
മിനി ബസ്: ഒരു വശത്തേക്ക് – 60, ഇരുവശങ്ങളിലേക്കും – 90, പ്രതിമാസം – 1980.
ബസ്, ട്രക്ക്: ഒരു വശം – 125, ഇരുവശങ്ങളിലേക്കും -185, പ്രതിമാസം- 4150,
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്കു പ്രതിമാസ പാസെടുത്ത് ഈ വഴി സഞ്ചരിക്കാം.









