തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്ത് നഗരസഭ. പോത്തീസ് സ്വര്‍ണ്ണമഹലിനെതിരെയാണ് നടപടിയെടുത്തത്. സ്ഥാപനം നഗരസഭ പൂട്ടിച്ചു.(Toilet waste was flushed into Amaiyhanchan stream; Corporation closes Pothis Swarnamahal)
ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു, ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. സ്ഥാപനത്തില്‍ നിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിന്റെ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു.
ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തെ തുടര്‍ന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കാനുള്ള ചുമതല റെയില്‍വേയ്ക്ക് തന്നെയാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.