കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്
ശുദ്ധമായ കള്ള് കുപ്പിയിലടച്ച് വിപണിയിലെത്തിക്കാൻ കേരള ടോഡി ഇൻഡസ്ട്രി ഡിവലപ്മെന്റ് ബോർഡ് (ടോഡി ബോർഡ്). ഇതിനായി സാങ്കേതിക വിദ്യതേടി ബോർഡ് താത്പര്യപ ത്രം ക്ഷണിച്ചു.
അന്തരീക്ഷ താപനിലയിൽ കള്ളിന്റെ സൂക്ഷിപ്പ് കാലാവധി മൂന്നുമാസം മുതൽ ഒരുവർഷംവരെ കൂട്ടാനുള്ള ഈ സാങ്കേതികവിദ്യ കൈവശമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും താത്പര്യപത്രം നൽകാം. പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയുമാകാം.
തെങ്ങോ പനയോ ചെത്തിയെടുക്കുന്ന കള്ള് ഇത് ശേഖരിക്കുന്ന മൺപാത്രത്തിലെത്തിയാലുടൻ വന്യ യീസ്റ്റിൻ്റെ സാന്നിധ്യം കാരണം പുളിച്ചുതുടങ്ങും. ശേഖരിക്കുന്ന സമയമനുസരിച്ച് പുളിപ്പിലും വീര്യത്തിലും മാറ്റമുണ്ടാകും.
യഥാസമയം ഉപയോഗിച്ചില്ലെ ങ്കിൽ 24 മണിക്കൂറിനുള്ളിൽ പുളി ച്ച് ഉപയോഗശൂന്യമാകും. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൂക്ഷിപ്പ് കാലാവധി കൂട്ടി കുപ്പിയിലാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ ടോഡി ബോർഡ് നടപടി തുടങ്ങിയത്.
‘കെ ടോഡി’ എന്നപേരിൽ കള്ള് ബ്രാൻഡ് ചെ യ്യുന്ന കാര്യവും ആലോചനയിലുണ്ട്. നിലവിൽ ശ്രീലങ്കയുൾപ്പെടെയുള്ള രാജ്യങ്ങൾ കള്ള് കുപ്പിയിലാക്കി വിപണനം ചെയ്യുന്നുണ്ട്.
സൂക്ഷിപ്പ് കാലാവധി കൂട്ടുകയും കുപ്പിയിലാക്കുകയും ചെയ്യുമ്പോഴും കള്ളിന്റെ തനത് രുചിയും ഇതിലുള്ള പ്രകൃതിദത്ത വിറ്റാമിനുകളും മറ്റ് പോഷകങ്ങ ളും നഷ്ടപ്പെടാനോ കുറയാനോ പാടില്ല.
പ്രിസർവേറ്റീവുകൾ ചേർക്കുന്നതും പാസ്‌ചറൈസേഷനും തനത് രുചി നഷ്ടപ്പെടുത്തുമെന്നതിനാൽ ഒഴിവാക്കണം. നിലവിലു ള്ള അബ്കാരി നിയമവും ചട്ടവും പ്രകാരമുള്ള ഗുണനിലവാരവും വീര്യമുള്ളതാകണം കള്ള്.
ഇതെല്ലാം കണക്കിലെടുത്ത് വികസി പ്പിക്കുന്ന സാങ്കേതികവിദ്യയുടെയും വ്യാവസായിക സാധ്യതയു ടെയും പ്രായോഗികക്ഷമതാ റിപ്പോർട്ടും താത്പര്യപത്രത്തോടൊ പ്പം നൽകണം.
ലൈസൻസുള്ള ചെത്തുകാർ ശേഖരിക്കുന്ന കള്ള് കേന്ദ്രീകൃത സംസ്കരണ യൂണിറ്റുകളിലെത്തിച്ച് ശുദ്ധീകരിച്ചാകും കുപ്പിയിലാക്കുക. തുടർന്ന് സീൽ ചെയ്ത കൂപ്പികൾ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും വിപണിയിലെത്തിക്കും.