ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. പൊതുപരിപാടിക്ക് മുമ്പായി രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും.

ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.

എഐസിസി ജനറൽ സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ സ്മൃതി സംഗമത്തിൽ പങ്കെടുക്കും. സംസ്ഥാനവ്യാപകമായി മണ്ഡലം ബ്ലോക്ക് ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.

പൊതുവേ ചിരിക്കാൻ മടിയുള്ള ഡോ. മൻമോഹൻ സിംഗിനെ കുടുകുടാ ചിരിപ്പിച്ച കേരളത്തിന്റെ നിവേദനം; നൽകിയത് അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയും ചേർന്ന്

തിരുവനന്തപുരം: പൊതുവേ ചിരിക്കാൻ മടിയുള്ള ഡോ. മൻമോഹൻ സിംഗ് മിനിറ്റുകളോളം നിർത്താതെ പൊട്ടിച്ചിരിച്ചു പോയ സംഭവമുണ്ടായത് 2010ൽ പ്രധാനമന്ത്രിയായിരിക്കെയാണ്.

അദ്ദേഹത്തിന്റെ ചിരികണ്ട് ഓഫീസിലുള്ളവരും സ്റ്റാഫുകളുമെല്ലാം അമ്പരന്നു. ഈ ചിരിക്ക് കാരണം അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരുൾപ്പെട്ട സംഘം നൽകിയ മെമ്മോറാണ്ടം വായിച്ചതാണ്.

കേരളത്തിൽ 45 മീറ്റർ വീതിയിൽ ദേശീയപാതാ വികസനം നടപ്പാക്കാൻ കേന്ദ്രം തീരുമാനത്തിന് പിന്നാലെ വീതി 30 മീറ്റർ ആക്കി കുറയ്‌ക്കണമെന്നതായിരുന്നു സർവകക്ഷി സംഘത്തിന്റെ നിവേദനത്തിലെ ആവശ്യം.

ഈ നിവേദനം വാങ്ങി വായിച്ച മൻമോഹൻസിംഗ് പൊട്ടിച്ചിരിച്ചു. കാരണം, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്ററായിരുന്നു ദേശീയ പാതയുടെ വീതി. അവ‌ർ അങ്ങനെ പോകുമ്പോൾ 30 മീറ്റർ മതിയെന്നായിരുന്നു കേരളം തീരുമാനിച്ചത്.

മറ്റ് സംസ്ഥാനങ്ങൾ 60 മീറ്റർ പോരാ അതിലും വീതിയേറിയ ദേശീയപാത വേണമെന്ന് ആനവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേരളം 30 മീറ്ററിനായി വാശിപിടിച്ച് വിമാനം കയറി ഡൽഹിയിലെത്തിയത്.

ആ സമയത്ത് 45 മീറ്റർ വീതിയിൽ സ്ഥലമെടുക്കുന്നതിനെതിരെ വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.

ദേശീയപാതയോരത്തെ കടക്കാരും വീട്ടുകാരുമെല്ലാം സ്ഥലമെടുപ്പിനെതിരേ രംഗത്തെത്തിയതോടെ സർക്കാർ സർവകക്ഷി യോഗം വിളിക്കുകയായിരുന്നു.

ദേശീയ പാതയ്ക്കായുള്ള സ്ഥലമെടുപ്പ് താൽക്കാലികമായി നിർത്തി വയ്ക്കാൻ തിരുവനന്തപുരത്ത് ചേർന്ന സർവ്വ കക്ഷി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിനായി സർവകക്ഷി സംഘം പ്രധാമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകാനും തീരുമാനിച്ചു. അങ്ങനെയാണ് വി.എസും ഉമ്മൻചാണ്ടിയുമടങ്ങിയ സംഘം എത്തിയത്.

എന്നാൽ പിന്നീട് കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രം നിരസിച്ചു. ദേശീയപാതയുടെ വീതി 45 മീറ്ററിൽ കുറയ്ക്കാൻ പറ്റില്ലെന്ന് കേന്ദ്രസർക്കാർ കട്ടായം പറഞ്ഞു. ഇക്കാര്യത്തിലെ അന്തിമ നിലപാടാണിതെന്നും അറിയിച്ചു.

കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദേശീയപാതയുടെ വീതി 30 മീറ്റർ മതിയെന്ന് നേരത്തെ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെതാണ് കേന്ദ്രം തള്ളിയത്.

നിലവിൽ കേരളം മുഴുവൻ ആറുവരിയായി ദേശീയപാത വികസിപ്പിക്കുകയാണ്. സ്ഥലമേറ്റെടുത്ത് നൽകാൻ 6000 കോടി രൂപ കേരളം ചെലവിട്ടിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലിൻറെ 25 ശതമാനം കേരളമാണ് നൽകുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പണം നൽകുന്നത്.

English Summary :

Today marks two years since the passing of former Chief Minister Oommen Chandy. Under the leadership of the KPCC, elaborate memorial events are being organized at Puthuppally

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ

വിഴിഞ്ഞത്ത് വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ. വിഴിഞ്ഞം...

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം കുവൈത്ത്...

Related Articles

Popular Categories

spot_imgspot_img