web analytics

പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രദിവസമാണ് ഇന്ന്.

പുതിയ വഖഫ് ബില്‍ പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുന്ന ദിവസമാണ് ഇന്ന്. ഈ ശീതകാലസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് നീക്കം.

ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും വിജയങ്ങള്‍ മോദി സര്‍ക്കാരിനെ കുറച്ചു കൂടി ശക്തനാക്കി. ബില്‍ അവതരിപ്പിച്ചാല്‍ അത് പാസാക്കിയെടുക്കാന്‍ ഇപ്പോഴത്തെ മോദി സര്‍ക്കാരിനാവുമെന്നാണ് വിലയിരുത്തൽ.

വഫഖ് ബില്‍ ഉള്‍പ്പെടെ 15 ബില്ലുകളാണ് പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുന്നത്. ഇപ്പോള്‍ സംയുക്ത പാര്‍ലമെന്‍റ് സമിതിയ്‌ക്ക് മുമ്പാകെയാണ് വഖഫ് ബില്‍ ഉള്ളത്.

ഇന്ത്യയിലെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമത്തെ ഭേദഗതി ചെയ്യാനുദ്ദേശിച്ചാണ് പുതിയ വഖഫ് (ഭേദഗതി) ബില്‍ 2024 തയ്യാറാക്കിയത്.

വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്.

വഖഫ് നിയമത്തെ കൂടുതല്‍ സുതാര്യവും വിശ്വസനീയവും ആക്കി മാറ്റുകയാണ് പുതിയ വഖഫ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്.

കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര അംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനും പുതിയ വഖഫ് (ഭേദഗതി) ബില്‍ 2024 ലക്ഷ്യമിടുന്നുണ്ട്.

പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നതിനാല്‍ വഖഫ് (ഭേദഗതി) ബില്ലിന്മേല്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കും. സംയുക്ത പാര്‍ലമെന്‍റ് സമിതിയുടെ കാലാവധി നീട്ടണം എന്ന കാര്യമാകും പ്രതിപക്ഷം ഉന്നയിക്കുക.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

ശബരിമലയിൽ തീർത്ഥാടനകാലത്തിന് തുടക്കം; പുതിയ മേൽശാന്തിമാർ സന്നിധാനത്ത്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് ഈ തിങ്കളാഴ്ച ഭക്തിപൂർണമായ തുടക്കം. മണ്ഡല...

ആരോഗ്യവകുപ്പിൽ മറഞ്ഞിരുന്ന ഭീകരവാദ ബന്ധം:ചെങ്കോട്ട സ്ഫോടന കേസിൽ വീണ്ടും അറസ്റ്റ്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം രാജ്യവ്യാപകമായി വ്യാപിച്ചിരിക്കെ,...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

Related Articles

Popular Categories

spot_imgspot_img