ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത
ഇന്നത്തെ ദിവസഫലം പ്രകാരം വിവിധ രാശിക്കാർക്ക് വ്യത്യസ്ത അനുഭവങ്ങളാണ് സൂചിപ്പിക്കുന്നത്. ചിലർക്കു വിജയം, നേട്ടങ്ങൾ ലഭിക്കുമ്പോൾ, മറ്റുചിലർ കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിവസമാണിത്.
മേടം: പ്രവർത്തനങ്ങളിൽ വിജയം, അംഗീകാരം ലഭിക്കും. പരീക്ഷകളിലും മത്സരങ്ങളിലും നേട്ടം പ്രതീക്ഷിക്കാം. തൊഴിൽ അവസരങ്ങളും ലഭിക്കാം.
ഇടവം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സം നേരിടാം. അനാവശ്യ ചെലവും മാനസിക സമ്മർദ്ദവും ഉണ്ടാകാം. യാത്രയിൽ ജാഗ്രത അനിവാര്യമാണ്.
മിഥുനം: കാര്യങ്ങളിൽ തടസ്സവും ആശങ്കയും ഉണ്ടാകാം. ശത്രുക്കളുടെ ഇടപെടലും അടുത്ത ബന്ധങ്ങളിൽ അകലം അനുഭവപ്പെടാനും സാധ്യത.
കർക്കടകം: വിജയകരമായ ദിനം. പുതിയ അവസരങ്ങളും ബിസിനസ് ലാഭവും പ്രതീക്ഷിക്കാം. ഉത്സാഹത്തോടെ പ്രവർത്തിക്കാൻ കഴിയും.
ചിങ്ങം: പ്രവർത്തനങ്ങളിൽ വൈകിയും സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രതയും ആവശ്യമാണ്. യാത്രകൾ പ്രതീക്ഷിച്ച പോലെ നടക്കാതിരിക്കാം.
കന്നി: അംഗീകാരം, ആരോഗ്യ മെച്ചം, ധനലാഭം എന്നിവയ്ക്കുള്ള സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ സമയം ചിലവിടാം.
തുലാം: മനസ്സിൽ അസ്വസ്ഥതയും ചില നഷ്ടങ്ങളും അനുഭവപ്പെടാം. കാര്യങ്ങൾ ഭാഗികമായി മാത്രമേ വിജയിക്കൂ.
വൃശ്ചികം: വിജയം, അംഗീകാരം, സാമ്പത്തിക നേട്ടം എന്നിവയ്ക്കുള്ള നല്ല സമയം. വായ്പ കാര്യങ്ങളിലും അനുകൂലത.
ധനു: ശത്രുക്കൾക്ക് മേൽ ജയം നേടും. ധനലാഭവും കുടുംബസംഗമവും സന്തോഷം നൽകും.
മകരം: ചെലവും പ്രതിസന്ധികളും വർധിക്കാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.
കുംഭം: തടസ്സങ്ങളും കലഹങ്ങളും ഉണ്ടാകാം. പഠനത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യം. പുതിയ ശ്രമങ്ങൾ വൈകിക്കുന്നത് നല്ലത്.
മീനം: സജീവവും വിജയകരവുമായ ദിനം. പുതിയ അവസരങ്ങളും ആത്മവിശ്വാസവും വർധിക്കും.
English Summary:
Today’s horoscope indicates mixed outcomes across zodiac signs. While Aries, Cancer, Virgo, Scorpio, Sagittarius, and Pisces can expect success and positive developments, Taurus, Gemini, Leo, Libra, Capricorn, and Aquarius are advised to stay cautious, especially in financial matters, relationships, and travel.









