കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് ഒരു പവന് 56,880 രൂപയിലെത്തി. 8 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി.(Today Gold Rate Kerala)
ഇന്നലെ മൂന്ന് ദിവസത്തിനിടെ 400 രൂപയിലുണ്ടായ ഇടിവിനെ തിരുത്തി കുറിച്ച് 400 രൂപ വർധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 56,800 ത്തിലെത്തുകയും ചെയ്തു. തുടർന്നാണ് ഇന്നും വില വർദ്ധനവ് ഉണ്ടായത്.
അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ പോയ വാരം വലിയ കുറവുണ്ടായിട്ടുണ്ട്. ഡിമാൻഡ് വലിയ തോതിൽ താഴ്ന്നെന്ന് വ്യാപാരികളും പറയുന്നു. നവംബറിൽ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.