web analytics

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്, തൃശൂരിൽ കോൺഗ്രസിന്റെ കാലനാണ് പ്രതാപൻ, ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക….

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നിലുള്ളവരെയും അവരുടെ ഉദ്ദേശലക്ഷ്യവും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

വ്യക്തിപരമായ വിരോധവും രാഷ്ട്രീയ ആക്രമണവുമാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്നാണ് പ്രതാപന്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ഇന്നലെയാണ് തൃശൂരിലെ വിവിധ ഭാഗങ്ങളില്‍ പ്രതാപനെതിരെ രൂക്ഷ വിമര്‍ശനങ്ങളടങ്ങിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ പ്രസ് ക്ലബ്ബിന് സമീപവും പൂങ്കുന്നത്തെ മുരളി മന്ദിരത്തിന് സമീപവുമാണ് ഇവ പതിച്ചത്.

പോസ്റ്ററുകളില്‍ പ്രതാപനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ‘ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്’, ‘തൃശൂരില്‍ കോണ്‍ഗ്രസിന്റെ കാലനാണ് പ്രതാപന്‍’, ‘ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടുപേര്‍ ചേര്‍ന്നാണ് പോസ്റ്ററുകള്‍ ഒട്ടിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ രീതിയില്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ഡിസിസി ഓഫീസിന്റെ മതിലുകളിലേക്കും പോസ്റ്ററുകള്‍ പതിച്ചിരുന്നു.

English Summary

Congress leader T.N. Prathapan has filed a complaint with the Thrissur City Police Commissioner after posters criticizing him appeared in various parts of Thrissur. In his complaint, Prathapan alleged that the posters were put up with the intention of personal and political attacks. The posters, which contain harsh allegations against him, were spotted near the Thrissur Press Club and Murali Mandiram in Punkunnam. CCTV visuals of two people putting up the posters have also surfaced. Similar posters had appeared during the Lok Sabha election period as well.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്

മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ്...

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

Related Articles

Popular Categories

spot_imgspot_img