web analytics

സ്വർണവില കുതിക്കുന്നതൊന്നും തിരുപ്പതി ഭക്തർക്ക് പ്രശനമല്ല; തിരുപ്പതി ക്ഷേത്രത്തിലേക്ക് കഴിഞ്ഞ വർഷം മാത്രം വഴിപാടായി ലഭിച്ചത് 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണം

തിരുപ്പതി: സ്വർണ വില കുതിക്കുന്നതൊന്നും പ്രശ്നമല്ല, തിരുപ്പതി ക്ഷേത്രത്തിലേക്ക് കഴിഞ്ഞ വർഷം മാത്രം വഴിപാടായി ലഭിച്ചത് 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണമാണ്. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലയുള്ള 11,329 കിലോഗ്രാം സ്വർണമാണ് ട്രസ്റ്റിൻ്റെ പേരിലുള്ളത്. ക്ഷേത്രം ഭാരവാഹികളാണ് സ്വത്ത് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം നാല് ടൺ സ്വർണം ലഭിച്ചു.
മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന് ഇവിടെ നിത്യേന ആറു പൂജകളാണുള്ളത്. പുലർച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളിൽ വിശേഷപൂജ, ചൊവ്വാഴ്ചകളിൽ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളിൽ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളിൽ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളിൽ അഭിഷേകം എന്നിവ പ്രധാനമാണ്.

Read Also: 9, 10, 12 ക്ലാസുകൾ തുടങ്ങി; കേരളത്തിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ കിട്ടാനില്ല; സിബിഎസ്ഇ വിദ്യാർഥികളും രക്ഷാകർത്താക്കളും നെട്ടോട്ടത്തിൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

Related Articles

Popular Categories

spot_imgspot_img