പരിഹാരമായി കോട്ടയം വഴി ആരംഭിക്കുന്ന കൊല്ലം – എറണാകുളം മെമു ട്രെയിനിന്റെ സമയക്രമം പ്രഖ്യാപിച്ചു റെയിൽവേ . രാവിലെ 6.15നു കൊല്ലത്തു നിന്നു പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുംവിധമാണു സർവീസ്. യാത്രാക്ലേശം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും തിരുവനന്തപുരം ഡിവിഷൻ സ്വീകരിക്കുന്നുണ്ടെന്നു റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് ധപ്‌ല്യാൽ അറിയിച്ചു. Time schedule of Kollam – Ernakulam MEMU train starting via Kottayam has been announced
കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ളത്.
രാവിലെ 6.59ന് കായംകുളം ജങ്ഷനിലെത്തുന്ന ട്രെയിൻ 1 മിനിറ്റിനു ശേഷം പുറപ്പെടും. 7.56നാണ് കോട്ടയത്ത് എത്തുന്നത്. ഇവിടെ നിന്ന് 7.58ന് പുറപ്പെടുന്ന ട്രെയിൻ ഏറ്റുമാനൂരിൽ 8.08ന് എത്തി 1 മിനിറ്റിനു ശേഷം പുറപ്പെടും. 8.55ന് തൃപ്പൂണിത്തുറയിൽ എത്തുന്ന ട്രെയിൻ 1 മിനിറ്റിനു ശേഷം എറണാകുളം സൗത്തിലേക്ക് പോകും.
ഇവിടെ 9.35ന് എത്തും. ഇവിടെ നിന്ന് 9.50ന് പുറപ്പെടുന്ന ട്രെയിൻ 1.07ന് തൃപ്പൂണിത്തുറയിലും 11.10ന് കോട്ടയത്തും 12.13ന് കോട്ടയത്തും ഉച്ച കഴിഞ്ഞ് 1.30ന് കൊല്ലത്തും എത്തും.
കോട്ടയം പാതയിൽ രാവിലെയുള്ള തിരക്ക് കുറയ്ക്കാനാണു മെമു സ്പെഷൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര സ്റ്റേഷനുകളിൽക്കൂടി മെമുവിനു സ്റ്റോപ്് അനുവദിക്കുന്ന കാര്യം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്നു കെ.ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.