കടുവ വന്നാൽ ഉച്ചഭാഷിണി മുഴങ്ങും

മുംബൈ: തഡോബ-അന്ധാരി ടൈഗർ റിസർവിലെ 20 ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ വഴി കടുവകളുടെ ചലനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇതിനായി കൃത്രിമബുദ്ധി അധിഷ്ഠിത സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് അറിയിപ്പ് നൽകി. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവകളുടെ ആക്രമണത്തിൽ ഈ വർഷം 23 പേർ മരിച്ചുവെന്ന് അഭിജിത് വനസാരി (കോൺഗ്രസ്) വിഷയം ഉന്നയിച്ചതോടെ നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് സമ്മതിച്ചു. “20 ഗ്രാമങ്ങളിൽ ഒരു എഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്…. കടുവകളുടെ ചലനത്തെക്കുറിച്ച് ഉച്ചഭാഷിണി പ്രഖ്യാപനങ്ങൾ നടത്തുന്നു,” എന്നും അദ്ദേഹം പറഞ്ഞു. എഐ കടുവകളുടെ ചലനം മനസിലാക്കും. തുടർന്ന് ലൗഡ് സ്പീക്കറിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നാണ് മന്ത്രി അറിയിച്ചത്.

ഒപ്പം കടുവാ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാൻ മന്ത്രി തയ്യാറായി എന്നതാണ് പ്രധാന സംഭവം. രാത്രി ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇടയിൽ വന മേഖലയിലേക്ക് കടക്കരുതെന്ന് ഗ്രാമവാസികൾക്ക് മന്ത്രി പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. നിലവിൽ കടുവാ സങ്കേതത്തിൽ നൂറ് കടുവകൾ ഉണ്ടെന്നാണ് വനംവകുപ്പിന്റെ കണക്കുകൾ പറയുന്നത്.

മനുഷ്യരും മൃഗങ്ങളുമായുള്ള സംഘർഷം ഒഴിവാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം പട്രോളിംഗ് നടത്തും. ഗ്രാമവാസികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രൈമറി റെസ്‌പോൺസ് സംഘത്തെയും ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ കവചങ്ങൾ, മുളവടികൾ എന്നിവ വനാതിർത്തിയോട് ചേർന്ന് കൃഷിയിടങ്ങളുള്ള കർഷകർക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇതുപോലൊരു കടുവപിടുത്തം കേരളംകണ്ടിട്ടുണ്ടാവില്ല

കാളികാവ് : മലപ്പുറം അടയ്ക്കാക്കുണ്ടിലെ കടുവാദൗത്യം സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യംകൂടിയ വന്യജീവിദൗത്യമായി മാറി. 53 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് നരഭോജി കടുവ കെണിയിലായത്.44 ദിവസം നീണ്ടുനിന്ന വയനാട്ടിലെ കടുവാ ദൗത്യത്തെയാണ് കാളികാവ് കടുവ ദൗത്യം മറികടന്നത്. തോട്ടംതൊഴിലാളി ഗഫൂർ അലിയെ കടുവപിടിച്ച മേയ് 15-നാണ് ദൗത്യം തുടങ്ങിയത്.

അനുഭവസമ്പത്ത് ഏറെയുള്ള വയനാട് ആർആർടിയിലെ 17 അംഗങ്ങളും നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനിലെ ആർആർടി അംഗങ്ങളും വനപാലകരും ദൗത്യത്തിന്റെ ഭാഗമായി.ഒരുദിവസംപോലും അവധിയില്ലാതെയാണ് തിരച്ചിലിന് നിയോഗിച്ച സംഘം ദൗത്യമുഖത്ത് ഉറച്ചുനിന്നത്. ദൗത്യത്തിനിടെ രണ്ടുതവണ സംഘം കുടുവയെ നേരിട്ട് കണ്ടിരുന്നു.

മയക്കുവെടി സംഘം കൂടെ ഇല്ലാത്തതിനാൽ ഒരുതവണ കടുവ നേർക്കുനേരേ പാഞ്ഞടുത്തപ്പോൾ വനപാലകർ മരത്തിൽക്കയറി രക്ഷപ്പെട്ടു. മറ്റൊരു തവണ അടുത്തെത്തിയ കടുവയെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ച് പിന്തിരിപ്പിക്കുകയായിരുന്നു.

മലപ്പുറം, വയനാട് സംഘത്തിലെ 70 പേർ വീതം ദിവസവും കടുവ ദൗത്യത്തിൽ ഏർപ്പെട്ടു. 15 ദിവസം അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ദൗത്യസംഘം ക്യാമ്പ് ചെയ്തത്.

സ്‌കൂൾ തുറന്നതോടെ സംഘം അടയ്ക്കാക്കുണ്ടിലെ ഒരു വീട്ടിലേക്ക് ക്യാമ്പ് മാറ്റുകയായിരുന്നു. 70 പേരടങ്ങിയ ദൗത്യസംഘത്തിന് ഒരുമിച്ച് ഭക്ഷണമൊരുക്കി നൽകി.വയനാട്ടിൽ നിന്നെത്തിയ ആർആർടി അംഗങ്ങൾ പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. കരുവാരക്കുണ്ട് : കാളികാവ്, കരുവാരക്കുണ്ട് മലവാരത്ത് വേറേയും കടുവകളുണ്ടെന്ന് നാട്ടുകാർ പറയുന്നു.

സുൽത്താന എസ്റ്റേറ്റിൽ കെണിയിൽ അകപ്പെട്ടത് പ്രായംചെന്ന അവശനിലയിലുള്ള കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്.വളർത്തുമൃഗങ്ങളെയടക്കം പിടിക്കുന്ന ശക്തനായ കടുവ മലയടിവാരത്ത് വേറേയുണ്ടെന്നാണ് നാട്ടുകാർ വാദിക്കുന്നത്.വെള്ളിയാഴ്ച സുൽത്താന എസ്റ്റേറ്റിനോടു ചേർന്നുള്ള പുറ്റള ആദിവാസി നഗറിൽ കണ്ട കടുവയാണ് കെണിയിൽ അകപ്പെട്ടതെന്നും പ്രദേശവാസികൾ പറയുന്നു.

അവശതകൊണ്ട് അരമണിക്കൂറിലേറെ കടുവ പുറ്റള ആദിവാസി നഗറിൽ നിന്നശേഷമാണ് തോട്ടത്തിലേക്കു എത്തിയത്. ഒരുവർഷം മുൻപ് കുണ്ടോട ഭാഗത്ത് കടുവയെയും രണ്ടു കുട്ടികളെയും പ്രദേശവാസികൾ നേരിട്ടു കണ്ടിരുന്നു. ഇതു കൂടാതെ പുലിയുടെ കൂട്ടം വേറേയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള എസ്റ്റേറ്റ് സി ഡിവിഷനിൽ കടുവയ്ക്കുവെച്ച കെണിയിൽ കുടുങ്ങിയ പുലി അതിലൊന്ന് മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

English Summary:

The Maharashtra government is set to issue tiger movement alerts through loudspeakers in 20 villages within the Tadoba-Andhari Tiger Reserve. Forest Minister Ganesh Naik informed the state assembly that an AI-based system has been installed for this purpose. The decision follows concerns raised by Congress MLA Abhijit Wanjari, who highlighted that 23 people have died in tiger attacks this year in Chandrapur district of eastern Maharashtra.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

Related Articles

Popular Categories

spot_imgspot_img