വയനാട്: കേണിച്ചിറയിൽ ഭീതി പരത്തിയതിനൊടുവിൽ കൂട്ടിലായ കടുവക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണെന്ന് വനം വകുപ്പ് വിലയിരുത്തി. കടുവയുടെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്.(Tiger caught in Kenichira has health issues)
നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് കടുവയുള്ളത്. ഇവിടെ നിന്ന് മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇന്ന് കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ . മൂന്നു ദിവസത്തിനുള്ളിൽ കടുവക്കുന്നത് 4 പശുക്കളെയാണ്. പശുവിനെ കടുവകൊലപ്പെടുത്തിയ താഴെ കിഴക്കേതിൽ സാബുവിന്റെ പറമ്പിൽ വച്ച കൂട്ടിൽ ആണ് രാത്രി 11 മണിയോടെ കുടുങ്ങിയത്. തോൽപ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്.
Read Also: വൈറലാകാൻ വേണ്ടി എന്തും ചെയ്യും: റീൽസ് ചിത്രീകരിക്കാൻ കടലിറങ്ങിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി