വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ രണ്ട് പശുക്കിടാങ്ങളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ ഒന്നരമാസം പ്രായമുള്ള രണ്ട് പശുക്കളെയാണ് കടുവ കൊന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളൻകൊല്ലിയിൽ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വർഷം അഞ്ചു കടുവകൾ വയനാട്ടിൽ വനംവകുപ്പിൻ്റെ പിടിയിലായിട്ടുണ്ട്.
Read Also: ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ 30 ന്
Read Also: വാക്ക് പാലിച്ച് മുഖ്യമന്ത്രി; എസ്എംഎ രോഗികളായ കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ച് കേരളം