തൂണേരി ഷിബിൻ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്.Thuneri Shibin murder case; Six accused were sentenced to life imprisonment
ആറ് ലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ശിക്ഷ.
വിചാരണക്കോടതി വെറുതെ വിട്ടവർക്കാണ് ശിക്ഷ. നഷ്ടപരിഹാരം ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നൽകണമെന്നും കോടതി.
ഷിബിൻ വധകേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികളിൽ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ വിദേശത്തുനിന്നും എത്തിയിട്ടില്ല.
മുസ്‌ലിം ലീഗ് പ്രവർത്തകരായ ബാക്കിയുള്ള 6 പ്രതികൾ ഇന്നലെ രാത്രിയാണ് വിദേശത്ത് നിന്നെത്തിയത്.
നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്ത പ്രതികളെ രാത്രി തന്നെ എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ് കുമാറിന് മുന്നിൽ ഹാജരാക്കിയിരുന്നു.
2015 ജനുവരി 22നാണ് ഡിവൈഎഫ് പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു.
ഷിബിൻ്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകരായ 8 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്.