സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമത്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകിരീടം തൃശൂരിന്. അവസാന മത്സരഫലം വരെ സാധ്യതകൾ മാറിമറിഞ്ഞ പോയിന്‍റ് നിലയിൽ ഫോട്ടോഫിനിഷിലാണ് തൃശൂരുകാർ ജേതാക്കളായത്. 1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. Thrissur wins the youth arts crown
26 വർഷത്തിന് ശേഷമാണ് തൃശൂർ കിരീടജേതാക്കളാകുന്നത്. 1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്.
പോയിൻറ് പട്ടിക
- തൃശൂർ 1008
- പാലക്കാട് 1007
- കണ്ണൂർ 1003
- കോഴിക്കോട് 1000
- എറണാകുളം 980
- മലപ്പുറം 980
- കൊല്ലം 964
- തിരുവനന്തപുരം 957
- ആലപ്പുഴ 953
- കോട്ടയം 924
- കാസർകോട് 913
- വയനാട് 895
- പത്തനംതിട്ട 848
- ഇടുക്കി 817