വയനാടിന് പിന്നാലെ, തൃശൂർ വടക്കാഞ്ചേരി അകമലയും ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. 41 കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. ഇവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയതായി വടക്കാഞ്ചേരി നഗരസഭ അറിയിച്ചു.
മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. (Thrissur Vadakancherry Akamala landslide threat warning)
മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം എന്നാണ് അനുമാനം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതാളാണ് എന്നാണു റീപോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനങ്ങൾ മാറുന്നതിനാവശ്യമായ ക്യാമ്പുകൾ ഒരുക്കിയതായി നഗരസഭാ ചെയർമാൻ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തുകയായിരുന്നു.
മൈനിങ് ആൻ്റ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയിൽ പരിശോധന നടത്തിയത്.