ജയിൽ ഉദ്യോഗസ്ഥന് പരുക്ക്
തൃശൂർ: അതീവ സുരക്ഷാ ജയിലിൽ പ്രതിഷേധം ശക്തമാക്കി രണ്ടുതടവുകാർ ജയിൽ ഉദ്യോഗസ്ഥനെയും മറ്റു തടവുകാരനെയും മർദ്ദിച്ച് പരിക്കേൽപ്പിച്ചു.
കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതിയായ അസ്ഹറുദ്ദീനും (36), മാവോയിസ്റ്റ് മനോജും (27) ചേർന്നാണ് ആക്രമണം നടത്തിയത്.
വൈകിട്ട് ആറുമണിയോടെ സെല്ലിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഭിനവ് (28) നേരെ അസ്ഹറുദ്ദീൻ അക്രമിച്ചു.
ഇത് തടയാനെത്തിയ തടവുകാരൻ റെജികുമാറിനും (56) മർദ്ദനമേറ്റു. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഇരുവരും മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
അഭിനവിനെ അസ്ഹറുദ്ദീൻ തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് പിന്നാലെ മനോജ് മുദ്രാവാക്യം മുഴക്കിയും അക്രമത്തിൽ പങ്കുചേർന്നുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
2022 ലെ കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിലും 2019 ലെ ശ്രീലങ്ക ഈസ്റ്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസിലും അസ്ഹറുദ്ദീൻ പ്രതിയാണ്.
2019ൽ എൻ.ഐ.എ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഐ.എസ് ബന്ധം, തീവ്രവാദ റിക്രൂട്ട്മെന്റ് എന്നിവയുൾപ്പെടെ അദ്ദേഹത്തിനെതിരെ നിരവധി കേസുകളുണ്ട്.
മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായ മനോജിനെ 2024 ജൂലായിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 10 യു.എ.പി.എ കേസുകൾ ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ്.
English Summary:
Two high-risk inmates at the Thrissur high-security prison assaulted a prison officer and another prisoner after refusing to return to their cell. The attackers were Asaharudheen, an accused in the Coimbatore blast case with links to ISIS-related investigations, and Maoist activist Manoj, who faces multiple UAPA cases. Assistant Prison Officer Abhinav and inmate Rejikumar sustained facial and chest injuries and were admitted to the Mulankunnathukavu Government Medical College Hospital. Viyyur Police have registered a case.
thrissur-high-security-prison-assault
Thrissur, Prison Assault, High Security Prison, Coimbatore Blast, Maoist, UAPA, Kerala, Crime News









