കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ
തൃശ്ശൂർ: കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഗുരുവായൂർ–തൃശ്ശൂർ റൂട്ടിലാണ് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയതായും ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
56115/56116 നമ്പറുകളിലുള്ള പാസഞ്ചർ ട്രെയിൻ തൃശ്ശൂർ–ഗുരുവായൂർ റൂട്ടിലാണ് സർവീസ് നടത്തുക. തൃശ്ശൂരിൽ നിന്ന് രാത്രി 8.10-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.45-ന് ഗുരുവായൂരിലെത്തും.
ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 6.10-ന് പുറപ്പെടുന്ന ട്രെയിൻ 6.50-ന് തൃശ്ശൂരിലെത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.
ദീർഘകാലമായി യാത്രക്കാരിൽ നിന്നും സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ലഭിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം പ്രദേശവാസികളുടെ യാത്രാസൗകര്യം വർധിപ്പിക്കുകയും യാത്രാക്ലേശം കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
English Summary:
Indian Railways has approved a new passenger train service between Thrissur and Guruvayur in Kerala. The train will operate with convenient evening timings, addressing long-standing demands from commuters. Union Minister Suresh Gopi stated that the new service will significantly ease travel difficulties for local residents.
thrissur-guruvayur-new-passenger-train-approved
Thrissur News, Guruvayur, Passenger Train, Indian Railways, Suresh Gopi, Kerala Transport, Railway News









