web analytics

ബാൻഡ് സെറ്റിനൊപ്പം ചുവടുവയ്ക്കുന്നതിനിടെ കാലിൽ ചവിട്ടി; 16കാരന് ക്രൂര മർദനം

ബാൻഡ് സെറ്റിനൊപ്പം ചുവടുവയ്ക്കുന്നതിനിടെ കാലിൽ ചവിട്ടി; 16കാരന് ക്രൂര മർദനം

തൃശൂർ: അരിമ്പൂരിൽ ഉത്സവത്തിനിടെ ഉണ്ടായ ചെറിയ തർക്കം ക്രൂരമായ ആക്രമണത്തിൽ കലാശിച്ചു.

ബാൻഡ് സെറ്റിനൊപ്പം ചുവടുവയ്ക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന്റെ പേരിൽ 16 വയസുകാരനെ ലഹരിസംഘം വിജനമായ പാടത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് അന്തിക്കാട് പൊലീസ് കേസെടുത്തു. നാലു പ്രതികളും ഒളിവിലാണ്.

ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. ഉത്സവത്തിനിടെ ബാൻഡ് സെറ്റിനൊപ്പം നൃത്തം ചെയ്തുകൊണ്ടിരിക്കെ, പതിനാറുകാരൻ ലഹരിസംഘത്തിലെ ഒരാളുടെ കാലിൽ അബദ്ധത്തിൽ ചവിട്ടി.

ഇതേത്തുടർന്ന് ഇരുകൂട്ടർക്കുമിടയിൽ തർക്കമുണ്ടായി. പിന്നീട് കുട്ടിയെ സമീപത്തെ വിജനമായ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

നാട്ടുകാർ പകർത്തിയ മർദനദൃശ്യങ്ങൾ പിന്നീട് സ്പെഷൽ ബ്രാഞ്ചിന് ലഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അന്തിക്കാട് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, കണ്ടാൽ തിരിച്ചറിയാവുന്ന നാലു യുവാക്കളെ പ്രതികളാക്കി കേസെടുത്തു.

പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് നാലുപേരും ഒളിവിൽ പോയത്.

രാസലഹരിയും കഞ്ചാവും ഉപയോഗിക്കുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയുടെ അനുയായികളാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോൾപാടങ്ങൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ലഹരിസംഘങ്ങൾ സജീവമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പെരിങ്ങോട്ടുക്കരയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം നാളുകളായി ശക്തമായിരിക്കുകയാണ്. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

വലിയ പൊലീസ് സ്റ്റേഷൻ പരിധിയായതിനാൽ കാര്യക്ഷമമായ നിരീക്ഷണം സാധ്യമാകുന്നില്ലെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടും ശുപാർശ ചെയ്തിട്ടുണ്ട്.

English Summary

A 16-year-old boy was brutally assaulted by a drug gang during a festival in Arimpur, Thrissur, after he accidentally stepped on one of the attackers’ feet while dancing with a band. The attackers dragged him to an isolated field and beat him up. Police registered a case after the assault video surfaced. All four accused are absconding.

thrissur-arimpur-festival-assault-drug-gang

Thrissur News, Arimpur Assault, Drug Gang Violence, Festival Violence, Kerala Police, Juvenile Assault, Crime News, Anthikad Police

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലത്തിൽ പല രാശിക്കാർക്കും രാവിലെക്കും വൈകുന്നേരത്തിനും...

Related Articles

Popular Categories

spot_imgspot_img