കോഴിക്കോട്: താമരശേരിയിൽ മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭവത്തിൽ അംഗനവാടി ടീച്ചറെ സസ്‌പെൻഡ് ചെയ്തു. മൂന്നാം തോട് അംഗനവാടി ടീച്ചർ മിനിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വനിതാ ശിശു വികസന വകുപ്പാണ് മിനിക്കെതിരെ നടപടി സ്വീകരിച്ചത്.(three-year-old girl injured; Anganwadi teacher suspended)
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വേഗത്തിൽ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് താമരശ്ശേരിയിൽ മൂന്നുവയസ്സുകാരുടെ കൈക്ക് പരിക്കേറ്റത്. ടീച്ചർ ബലംപ്രയോഗിച്ച് അകത്തു കയറ്റുന്നതിനിടയിലാണ് കുട്ടിയുടെ കൈക്ക് പരിക്കേറ്റത് എന്നാണ് കുടുംബത്തിന്റെ ആരോപണം.